Share Market Live: കാർമേഘം നിറഞ്ഞ് ഓഹരി വിപണി; സൂചികകൾ തളർന്നു

By Web Team  |  First Published Aug 8, 2022, 10:44 AM IST

റിപ്പോ നിരക്ക് ഉയർന്നതിന് ശേഷമുള്ള ആദ്യ വാരം ഓഹരി വിപണി നഷ്ടം നേരിട്ടു. സൂചികകൾ ഇടിഞ്ഞു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 


മുംബൈ: ഓഹരി വിപണി (Share Market) ഇന്ന് നഷ്ടത്തിൽ വ്യാപാരം തുടങ്ങി. സെൻസെക്‌സ് (Sensex) 87 പോയിന്റ് താഴ്ന്ന് 58,300ലും നിഫ്റ്റി  (Nifty) 32 പോയിന്റ് നഷ്ടത്തിൽ 17,365ലുമാണ് വ്യാപാരം ആരംഭിച്ചത്.  എന്നാൽ കഴിഞ്ഞ ആഴ്ച . ഐടി, ബാങ്കിംഗ് ഓഹരികൾ നേട്ടമുണ്ടാക്കിയതിന്റെ ഫലമായി വെള്ളിയാഴ്ച വിപണി മികച്ച നേട്ടത്തിലാണ് അവസാനിച്ചത്. സെൻസെക്‌സ് 89 പോയന്റ് ഉയർന്ന് 58,387ലും നിഫ്റ്റി 7 പോയന്റ് നേട്ടത്തിൽ 17,389ലുമെത്തിയിരുന്നു. 

വിപണിയിൽ ഇന്ന് അൾട്രാടെക് സിമന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ് ബാങ്ക് എന്നിവയുടെ ഓഹരികൾ 2.31 ശതമാനം വരെ ഉയർന്നു. അതേസമയം എം ആൻഡ് എം, മാരുതി സുസുക്കി, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ ഓഹരികൾ 2.06 ശതമാനം വരെ ഇടിഞ്ഞു.

Latest Videos

undefined

Read Also: പുതച്ചുമൂടി ഉറങ്ങി സ്വർണവില; രണ്ടാം ദിനവും മാറ്റമില്ല

ഭാരതി എയർടെൽ, അദാനി പോർട്ട്‌സ്, പവർ ഗ്രിഡ്, സംവർദ്ധന മദർസൺ ഇന്റർനാഷണൽ, ഡൽഹിവേരി, ഇന്ത്യൻ ഹോട്ടൽ കമ്പനി, യുഎൻഒ മിൻഡ, വേദാന്ത് ഫാഷൻസ്, ടോറന്റ് പവർ, വേൾപൂൾ ഓഫ് ഇന്ത്യ, നാഷണൽ അലൂമിനിയം എന്നിവ ഈ പാദത്തിലെ വരുമാനം പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. 

അതേസമയം, ജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ വരുമാനത്തിലുണ്ടായ ഇടിവ് കാരണം ആദ്യ പാദത്തിൽ അറ്റാദായത്തിൽ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021-22 ഏപ്രിൽ-ജൂൺ പാദത്തിൽ ബാങ്ക് 6,504 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഈ വര്ഷം അത് 6,068 കോടി രൂപയായി. 

2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ എം ആൻഡ് എം കമ്പനിയുടെ അറ്റാദായം 67 ശതമാനം വർധിച്ച് 1,430 കോടി രൂപയായി. മുൻ പാദത്തിലെ 1,292 കോടി രൂപയിൽ നിന്ന് ലാഭം  10.7 ശതമാനം ഉയർന്നു.

 പെട്രോൾ, ഡീസൽ വില പരിഷ്‌കരണം മരവിപ്പിച്ചതിനാൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ തങ്ങളുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റ ​​നഷ്ടം റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ 1,795 കോടി രൂപ അറ്റാദായംനേടിയിരുന്നു. 

click me!