ഒരു മകനെപ്പോലെ രത്തൻ ടാറ്റ ചേർത്തുപിടിച്ചത് ഈ ചെറുപ്പക്കാരനെ, വേർപാടിൽ മനംനൊന്ത്‌ ശന്തനു നായിഡു

By Web TeamFirst Published Oct 10, 2024, 3:47 PM IST
Highlights

ശാന്തനു നായിഡു എന്ന ചെറുപ്പക്കാരനെ വ്യവസായ ലോകം കാണാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളു. 2022 ൽ രത്തൻ ടാറ്റയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ഈ ചെറുപ്പക്കാരൻ മാധ്യമ ശ്രദ്ധ നേടുന്നത്.

ളരെ ദുഃഖത്തോടെയാണ് രത്തൻ ടാറ്റ വിട പറഞ്ഞ വാർത്ത ലോകം ശ്രവിച്ചത്. ഇന്ത്യൻ വ്യവസായ മേഖലയുടെ മുഖം മാറ്റിയ ടാറ്റ വലിയൊരു മൃഗസ്‌നേഹികൂടിയായിരുന്നു. അതേ മൃഗസ്നേഹംകൊണ്ട് ടാറ്റായുടെ സൗഹൃദം നേടിയ വ്യക്തിയാണ് ശാന്തനു നായിഡു. ടാറ്റ വിടവാങ്ങിയ ഈ വേളയിൽ ശാന്തനുവിന്റെ വികാരനിർഭരമായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. 

"ഈ സുഹൃദം ഇപ്പോൾ എന്നിൽ അവശേഷിപ്പിരിക്കുന്നത് വലിയൊരു വിടവാണ്. അത് നികത്താൻ ഈ ജീവിതകാലം മുഴുവൻ ഞാൻ പരിശ്രമിക്കും. സ്നേഹത്തിന് കൊടുക്കേണ്ട വിലയാണ് ദുഃഖം. എന്റെ വിളക്കുമരത്തിന് വിട"  ശാന്തനു നായിഡു ലിങ്ക്ഡ്ഇന്നിൽ എഴുതി. 

Latest Videos

രത്തൻ ടാറ്റയുടെ ഏറ്റവും അടുത്ത സഹായികളിൽ ഒരാളായ, ശാന്തനു നായിഡു എന്ന ചെറുപ്പക്കാരനെ വ്യവസായ ലോകം കാണാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളു. 2022 ൽ രത്തൻ ടാറ്റയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ഈ ചെറുപ്പക്കാരൻ മാധ്യമ ശ്രദ്ധ നേടുന്നത്. ഒരു മകനെപ്പോലെ ടാറ്റ ശാന്തനുവിനെ ചേർത്ത് പിടിച്ചിരുന്നു. ശന്തനു രത്തൻ ടാറ്റയുടെ വലം കൈ ആയതിനു പിന്നിൽ ഒരു കഥയുണ്ട്. 

പൂനെയിൽ ജനിച്ചു വളർന്ന ശന്തനു നായിഡു ടാറ്റ എൽക്‌സിയിൽ ഓട്ടോമൊബൈൽ ഡിസൈൻ എഞ്ചിനീയർ ആയി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിൽ റോഡിൽ  വാഹനങ്ങളുടെ അമിതവേഗത കാരണം നായകൾ അപകടത്തിൽപ്പെടുന്നത് കാണാൻ ഇടയായി. വെളിച്ചമില്ലാത്ത കാരണം റോഡിൽ നായകളെ ഡ്രൈവർമാർ കാണാൻ ബുദ്ധിമുട്ട് നേരിടുണ്ടായിരുന്നു.  ഈ പ്രശ്നം പരിഹരിക്കാൻ ഡ്രൈവർമാർക്ക് ദൂരെ നിന്ന് നായ്ക്കളെ കാണാൻ സഹായിക്കുന്ന റിഫ്ലക്ടറുകൾ ഘടിപ്പിച്ച കോളറുകൾ അദ്ദേഹവും, ചില സുഹൃത്തുക്കളും ചേർന്ന് ഉണ്ടാക്കി. ഇത് കൃത്യമായി പ്രവർത്തിക്കുമെന്ന് ശാന്തനുവിന് ഉറപ്പില്ലായിരുന്നു. എന്നാൽ അടുത്ത ദിവസം ഇത് കാരണം ഒരു നയ രക്ഷപ്പെട്ടെന്ന വാർത്ത അദ്ദേഹത്തെ തേടിയെത്തി. ഇതോടെ ഇതിനായി കൂടുതൽ സമയം പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു, എന്നാൽ പണത്തിന്റെ അഭാവം ഉണ്ടായിരുന്നു. തന്റെ അച്ഛന്റെ നിർദേശപ്രകാരം ശന്തനു മൃഗസ്നേഹി കൂടിയായ രത്തൻ ടാറ്റയ്ക്ക് കത്തയച്ചു. 

ഇത് വലിയൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു.  രത്തൻ ടാറ്റ പ്രതികരിക്കുക മാത്രമല്ല, ഈ സംരംഭത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കൂടിക്കാഴ്ചയ്ക്കായി ശാന്തനുവിനെ ക്ഷണിക്കുകയും ചെയ്തു. ഈ ഏറ്റുമുട്ടൽ രണ്ട് നായ പ്രേമികൾ തമ്മിലുള്ള സൗഹൃദത്തിന് തുടക്കമിടുകയും ഒടുവിൽ രത്തൻ ടാറ്റയുടെ സഹായിയായും പിന്നീട് ജനറൽ മാനേജരായും ശന്തനു മാറി. 

click me!