റിട്ടയർമെന്റ് എങ്ങനെ സുരക്ഷിതമാക്കും? പ്രായമാകുന്നതുവരെ സമ്പാദിച്ചത് എങ്ങനെ ബുദ്ധിപൂർവ്വം ഉപയോഗിക്കാമെന്ന് അറിയാം, മികച്ച റിട്ടയർമെന്റ് പ്ലാൻ ഇതാ
റിട്ടയർമെന്റ് കാലത്ത് സുരക്ഷിതവരുമാനം ലഭിക്കുകയാണെങ്കിൽ വലിയ ആശങ്കകളില്ലാതെ ജീവിക്കാം. റിസ്‌ക് എടുക്കാൻ താൽപര്യമില്ലാത്തവരിൽ ഭൂരിഭാഗവും റിട്ടയർമെന്റ് കാലത്തെ കരുതലിനായി സർക്കാർ സ്‌കീമുകളാണ് തെരഞ്ഞെടുക്കുന്നതും. അത്തരമൊരു പദ്ധതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മുതിർന്ന പൗരൻമാർക്ക് അവരുടെ വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിൽ സുരക്ഷിതമായ വരുമാന മാർഗ്ഗം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2004ൽ സർക്കാർ പിന്തുണയിൽ തുടങ്ങിയ നിക്ഷേപപദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം (എസ്സിഎസ്എസ്) .
അറുപത് വയസ്സിനും, അതിന് മുകളിലുള്ളവർക്കും നിക്ഷേപിക്കാവുന്ന, സർക്കാർ പിന്തുണയോടുകൂടിയ സുരക്ഷിതനിക്ഷേപപദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം.മറ്റ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ആകർഷകമായ പലിശനിരക്കാണ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീമിന്റെ പ്രധാന സവിശേഷതകളിലൊന്ന്. മാത്രമല്ല, വിരമിക്കൽ വർഷങ്ങളിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായകരമാകുന്ന നിശ്ചിത വരുമാനം ഈ സ്‌കീമിലൂടെ നിക്ഷേപകരുടെ കൈകളിലെത്തും.
ALSO READ: സൗജന്യ ഭക്ഷണം നൽകില്ല; ചെലവ് കുറയ്ക്കാൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഗൂഗിൾ
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അംഗമാകുന്നത് എങ്ങനെ
ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം.പരമാവധി 30 ലക്ഷം രൂപവരെ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. ഒരു അക്കൗണ്ടിൽ നിന്ന് ഒന്നിലധികം തവണ പിൻവലിക്കൽ അനുവദനീയമല്ല.
പദ്ധതിയിൽ അംഗമാകുന്നതിനുള്ള മാനദണ്ഡങ്ങൾ
undefined
അറുപത് വയസ്സിനും, അതിന് മുകളിലുള്ളവർക്കും അംഗമാകാവുന്ന നിക്ഷേപ പദ്ധതിയാണിത്. എന്നാൽ 55 വയസ്് കകഴിഞ്ഞ വിആർഎസ് എടുത്തവർക്കും പദ്ധതിയിൽ ചേരാം. സൈന്യത്തിൽ നിന്ന് വിരമിച്ചവർക്ക് പ്രത്യേക ഇളവുണ്ട്. പ്രതിരോധ സേവനങ്ങളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് (സിവിലിയൻ ഡിഫൻസ് ജീവനക്കാർ ഒഴികെ) ഉപാധികൾക്ക് വിധേയമായി ,അമ്പത് വയസ്സ് തികയുമ്പോൾ ഈ സ്‌കീമിൽ അക്കൗണ്ട് തുറക്കാനും കഴിയും.
സിംഗിൾ ആയും ജോയിന്റ് ആയും അക്കൗണ്ട് തുറക്കാം. അതായത് ഒരു നിക്ഷേപകന് വ്യക്തിഗതമായും, ദമ്പതികൾക്ക് പങ്കാളിയുമായി ചേർന്നും ഒരു അക്കൗണ്ട് തുറക്കാം. എന്നിരുന്നാലും, ഒരു ജോയിന്റ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ മുഴുവൻ തുകയും ആദ്യ അക്കൗണ്ട് ഉടമയ്ക്ക് മാത്രമായിരിക്കും.
ALSO READ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരൻ; 99 കാരനായ കേശുബ് മഹീന്ദ്രയുടെ ആസ്തി
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം പലിശ നിരക്ക്
അഞ്ച് വർഷമാണ് പദ്ധതി കാലാവധി. ആവശ്യമെങ്കിൽ 3 വർഷം കൂടി കാലാവധി ഉയർത്താം. ഏപ്രിൽ/ജൂലൈ/ഒക്ടോബർ/ജനുവരി മാസങ്ങളിലെ ഒന്നാം പ്രവൃത്തി ദിനത്തിലാണ് പലിശ ലഭിക്കുക.2023 ജൂൺ 30-ന് അവസാനിക്കുന്ന പാദത്തിൽ, സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് 8.2% ആണ്.അത്യാവശ്യഘട്ടത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി പണം പിൻവലിക്കാം.. എസ് സിഎസ്എസിലെ നിക്ഷേപങ്ങൾ ആദായനികുതി നിയമത്തിന്റെ സെക്ഷൻ 80-ഇ പ്രകാരം നികുതി ഇളവ് ലഭിക്കും.
2023ലെ ബജറ്റ് പ്രഖ്യാപനപ്രകാരമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം നിക്ഷേപ പരിധി 15 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം രൂപയായി ഉയർത്തിയത്.