മുതിർന്ന പൗരനാണോ? ഉയർന്ന പലിശയും നികുതി ആനുകൂല്യങ്ങളും സ്വന്തമാക്കാം; സർക്കാർ പിന്തുണയുള്ള ഈ സ്കീമിനെ അറിയാം

By Aavani P K  |  First Published May 9, 2023, 11:07 AM IST

സർക്കാർ പിന്തുണയുള്ള സേവിംഗ്സ് സ്കീം, മറ്റുള്ള സേവിംഗ്സ് പ്രോഗ്രാമുകളേക്കാളും  ഉയർന്ന പലിശ നിരക്ക്. വിരമിക്കലിന് ശേഷം ഉറപ്പുള്ള സ്ഥിര വരുമാനം
 


ന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമായാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) കണക്കാക്കപ്പെടുന്നത്. 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കാണ് എസ്‌സിഎസ്എസ് ലഭ്യമാകുക.  വിരമിക്കലിന് ശേഷം  അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യുന്നു. മറ്റുള്ള സേവിംഗ്സ് പ്രോഗ്രാമുകളേക്കാളും എസ്‌സിഎസ്എസ് സ്കീമിന് സർക്കാർ ഉയർന്ന പലിശ നിരക്ക് അനുവദിച്ചിട്ടുണ്ട്. 

 2023-24 ലെ കേന്ദ്ര ബജറ്റിൽ, ധനമന്ത്രി നിർമ്മല സീതാരാമൻ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നിക്ഷേപ പരിധി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ വരെ ആയിരിക്കുമിത്. നിലവിൽ മുതിർന്ന പൗരന്മാർക്ക് എസ്‌സിഎസ്എസ്.2 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നികുതി ആനുകൂല്യങ്ങൾക്ക് പുറമെ വിരമിച്ചതിന് ശേഷം ഉറപ്പുള്ള സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് എസ്‌സിഎസ്എസ്. 

Latest Videos

undefined

സ്കീം അനുവദിക്കുന്ന ഏറ്റവും ഉയർന്ന നിക്ഷേപം 30 ലക്ഷം രൂപയാണ്, ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയുമാണ്. 2023 ലെ കേന്ദ്ര ബജറ്റിൽ എസ്‌സിഎസ്എസ് പരിധി 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി ഉയർത്താനുള്ള നിർദ്ദേശം ഉയർന്നു.

എസ്‌സിഎസ്എസ്ന്റെ പ്രയോജനങ്ങൾ ഇവയാണ്:

നികുതി ആനുകൂല്യങ്ങൾ നേടാം
നിക്ഷേപിക്കാൻ സുരക്ഷിതം
നേരത്തെയുള്ള പിൻവലിക്കൽ അനുവദനീയമാണ്.
രാജ്യത്തുടനീളം അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം
ഉയർന്ന പലിശ നിരക്കുകൾ

click me!