യൂസ്ഡ് കാർ വാങ്ങുമ്പോൾ കുറഞ്ഞ പലിശ ഉറപ്പാക്കാൻ ശ്രദ്ധിക്കാം

By Web Team  |  First Published Dec 17, 2024, 11:14 AM IST

ഈ ഗൈഡ് വായിക്കൂ, എങ്ങനെ യൂസ്ഡ് കാറുകളിൽ കുറഞ്ഞ പലിശനിരക്കിൽ വേഗത്തിൽ ലോൺ നേടാം എന്ന് നിങ്ങൾക്ക് മനസ്സിലാകും.


യൂസ്ഡ് കാർ വാങ്ങുന്നത് ഒരേ സമയം സന്തോഷവും ആശങ്കയും തരും, പ്രത്യേകിച്ച് ലോൺ എങ്ങനെ സംഘടിപ്പിക്കും എന്നതിൽ. കുറഞ്ഞ പലിശനിരക്കിൽ ലോൺ ലഭിക്കുന്നത് നിങ്ങളുടെ കാർ പർച്ചേസിനെ സ്വാധീനിക്കും. കുറഞ്ഞ പലിശയെന്നാൽ മാസത്തവണ കുറയും മൊത്തം പലിശയിലും ലാഭമുണ്ടാകും. പക്ഷേ, വേഗത്തിൽ എങ്ങനെ ലോൺ നേടും.

ഈ ഗൈഡ് വായിക്കൂ, എങ്ങനെ യൂസ്ഡ് കാറുകളിൽ കുറഞ്ഞ പലിശനിരക്കിൽ വേഗത്തിൽ ലോൺ നേടാം എന്ന് നിങ്ങൾക്ക് മനസ്സിലാകും. വേഗത്തിൽ അപ്രൂവൽ നേടാനും, മികച്ച ടേമുകൾ സ്വന്തമാക്കാനും കൊള്ളപ്പലിശയിൽ പെടാതിരിക്കാനും ഇത് നിങ്ങളെ പ്രാപ്തരാക്കും.

Latest Videos

undefined

ക്രെഡിറ്റ് സ്കോർ പരിശോധിച്ച് മാത്രം അപ്ലൈ ചെയ്യൂ: നിങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ ലോൺ വേണോ, ആദ്യം ക്രെഡിറ്റ് സ്കോർ നോക്കൂ. നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ എന്ന് തിരിച്ചറിയുന്നത് ഇതിലൂടെയാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വേഗത്തിൽ ലോൺ നേടാം. പൊതുവെ ഇത് 700-ന് മുകളിലായിരിക്കണം. കുറഞ്ഞ സ്കോർ ആണെങ്കിൽ ലോൺ ലഭിക്കാനുള്ള സാധ്യത ചുരുങ്ങും. ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് ലോൺ അപേക്ഷിക്കുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ നിങ്ങളുടെ സാമ്പത്തിക രീതികളിൽ വരുത്തണം എന്നത് എളുപ്പമാക്കും. ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കാം. ചിലപ്പോൾ അതിലെ തെറ്റുകൾ നിങ്ങളുടെ സ്കോറിനെ ബാധിക്കാം. തെറ്റുകൾ കണ്ടെത്തിയാൽ അത് തിരുത്താം. സ്കോർ കുറവാണെങ്കിൽ നിങ്ങൾക്ക് കടങ്ങൾ വീട്ടി അത് ഉയർത്താം. ക്രെഡിറ്റ് കാർഡിലും നിലവിലെ ലോണുകളിലും നിങ്ങൾക്കുള്ള കടങ്ങൾ സ്ഥിരമായി വീട്ടിപ്പോകണം. ഇത് വേഗത്തിൽ യൂസ്ഡ്കാർ ലോൺ പ്രീ-അപ്രൂവൽ നേടാൻ നിങ്ങളെ സഹായിക്കും.

ഡൗൺ പെയ്മെന്റ് തുക കുറയ്ക്കരുത്: ഫൈനാൻസ് സ്വീകരിക്കാനായിരിക്കും നിങ്ങൾക്ക് താൽപര്യം എങ്കിലും ആദ്യം നൽകുന്ന ഡൗൺ പേയ്മെന്റ് തുക എപ്പോഴും വലുതാണെന്ന് ഉറപ്പാക്കാം. ഇത് വേഗത്തിൽ ലോൺ അപ്രൂവൽ ലഭിക്കാൻ കാരണമാകും. ഇത് റിസ്ക് കുറയ്ക്കും. എത്ര കുറച്ച് പണമാണോ നിങ്ങൾ ചോദിക്കുന്നത്, അത്രയും വായ്പ നൽകുന്നവർക്കും അപ്രൂവൽ നൽകുന്നത് എളുപ്പമാക്കും. മാത്രമല്ല വലിയ തുക നൽകുമ്പോൾ നിങ്ങൾ സ്വാഭാവികമായും സാമ്പത്തികസ്ഥിരതയും ഉത്തരവാദിത്തവുമുള്ള ആളാണെന്ന് വായ്പ നൽകുന്നവർക്ക് മനസ്സിലാകും. കാർ വാങ്ങുമ്പോൾ 20 ശതമാനം വരെ ആദ്യഘട്ട തുകയായി കരുതാം. ഇത് മികച്ച പലിശനിരക്കും കൂടുതൽ ഉദാരമായ വ്യവസ്ഥകളും അപ്രൂവൽ വേഗത്തിലാക്കാനും സഹായിക്കും.

മികച്ച വായ്പാദാതാക്കളെ തെരഞ്ഞെടുക്കാം: ആദ്യം ലഭിക്കുന്ന ഓഫർ തന്നെ സ്വീകരിക്കരുത്. നല്ല ഡീലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാം. കുറഞ്ഞ പലിശ നിരക്ക് ലഭിക്കാൻ ഒന്നിലധികം വായ്പാദാതാക്കളെ കാണാം. ബാങ്കുകൾ, ക്രെഡിറ്റ് യൂണിയനുകൾ, ഓൺലൈൻ വായ്പാദാതാക്കൾ എല്ലാം ഇതിൽ വരും. ഓഫറുകൾ താരതമ്യം ചെയ്യാം, അതിലൂടെ പണം ലാഭിക്കാം. ഓൺലൈൻ ലോൺ ദാതാക്കൾ മിക്കപ്പോഴും മികച്ച പലിശനിരക്ക് നൽകും. ഇത് പ്രത്യേകം അന്വേഷിക്കാം.

വരുമാനവും കടവും തമ്മിലുള്ള ബന്ധം: നിങ്ങൾക്ക് ലോൺ വീട്ടാനുള്ള ശേഷിയുണ്ടോ എന്ന് സ്വാഭാവികമായും വായ്പാദാതാക്കൾ പരിശോധിക്കും. ഡി.റ്റി.ഐ അഥവാ ഡെറ്റ് ഇൻകം റേഷ്യോ ഇതിനുള്ളതാണ്. ഇത് നിങ്ങളുടെ മാസംതോറുമുള്ള ചെലവുകളും (വായ്പ, ക്രെഡിറ്റ് കാർഡ് ചെലവ് തുടങ്ങിയവ) വരുമാനവും തമ്മിൽ താരതമ്യം ചെയ്യും. ഉയർന്ന ഡി.റ്റി.ഐ ആണെങ്കിൽ ലോൺ ലഭിക്കുന്നതും മികച്ച പലിശനിരക്ക് ലഭിക്കുന്നതും ബുദ്ധിമുട്ടാണ്. കുറഞ്ഞ ഡി.റ്റി.ഐ ലോൺ എളുപ്പമാക്കും. നിലവിലെ കടം കുറയ്ക്കുന്നത് ഡി.റ്റി.ഐ താഴ്ത്താൻ സഹായിക്കും.

കാർ തെരഞ്ഞെടുക്കാം: ഏത് കാറാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നത് എന്നതും ലോൺ ലഭിക്കുന്നതിന് ഒരു കാരണമാകാം. എല്ലാ യൂസ്ഡ് കാറുകൾക്കും തുല്യമായ പലിശയല്ല ലഭിക്കുക. കാർ നിർമ്മിച്ച വർഷം, പ്രായം, മോഡൽ, കണ്ടീഷൻ എന്നിവ പ്രധാനമാണ്. പുത്തൻ കണ്ടീഷനിലുള്ള കാറുകളും അധികം ഓടാത്ത കാറുകളും പൊതുവെ റിസ്ക് കുറഞ്ഞവയാണ്. അതിനാൽ ലോൺ കുറഞ്ഞ നിരക്കിൽ ലഭിക്കും. എപ്പോഴും അധികം പഴകിയിട്ടില്ലാത്ത കാർ വാങ്ങാം. ഇത് പിന്നീട് കാർ വിൽക്കുകയാണെങ്കിൽ മൂല്യത്തിലും മാറ്റം ഇല്ലെന്ന് ഉറപ്പാകും.
ഉയർന്ന മാസത്തവണയുണ്ടെങ്കിൽ എപ്പോഴും ഹ്രസ്വകാലത്തേക്ക് മാത്രം ലോണിനെ ആശ്രയിക്കുന്നതാണ് നല്ലത്. ഇത് പലിശയിനത്തിൽ അധികം ചെലവ് വരുന്നില്ലെന്ന് ഉറപ്പാക്കും. ലോൺ കാലയളവും ശ്രദ്ധിക്കണം.

കുറഞ്ഞ പലിശനിരക്കിൽ യൂസ്ഡ് കാർ വാങ്ങുന്നത് അപ്രൂവൽ ലഭിക്കുന്നതിനെക്കാൾ ദീർഘകാലയളവിൽ നിങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ലാഭം കൂടെ ആശ്രയിച്ചിരിക്കും. ക്രെഡിറ്റ് സ്കോർ, ആദ്യം നൽകുന്ന തുക, എല്ലാ വായ്പാദാതാക്കളുടെയും ഓഫറുകൾ പരിഗണിക്കൽ, സ്വന്തം സാമ്പത്തിക സ്ഥിതി മനസ്സിലാക്കൽ എന്നിവ ലോൺ എടുക്കൽ എളുപ്പമാക്കും.

കാർ എടുക്കാൻ നിങ്ങൾ റെഡിയാണെങ്കിൽ ഇപ്പോൾ തന്നെ മുകളിൽ പറഞ്ഞവ ഉറപ്പാക്കും. കൃത്യമായ ഫൈനാൻസിങ്ങിലൂടെ സ്വപ്നം കണ്ട കാർ പലിശയുടെ അമിതബാധ്യതയില്ലാതെ സ്വന്തമാക്കാം.

click me!