എസ്ബിഐയുടെ ഗ്രീൻ ഡെപ്പോസിറ്റ് സ്‌കീം; പലിശ നിരക്കുകൾ അറിയാം

By Web Team  |  First Published Oct 24, 2024, 2:02 PM IST

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സാധാരണ എഫ്‌ഡികളേക്കാൾ വലിയ പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ആകർഷിക്കാൻ ആരംഭിച്ച  പ്രത്യേക ഫിക്‌സഡ് ഡിപ്പോസിറ്റിൽ ഒന്നാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്.


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സാധാരണ എഫ്‌ഡികളേക്കാൾ വലിയ പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ആകർഷിക്കാൻ ആരംഭിച്ച  പ്രത്യേക ഫിക്‌സഡ് ഡിപ്പോസിറ്റിൽ ഒന്നാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്. ഇന്ത്യൻ പൗരന്മാർക്കൊപ്പം എൻആർഐകൾക്കും എസ്ബിഐയുടെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഈ നിക്ഷേപത്തിന് ഒരു പുതുമയുള്ളത്, നിക്ഷേപ തുക പരിസ്ഥിതി താൽപ്പര്യമുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ ബാങ്ക് ഉപയോഗിക്കും. പുനരുപയോഗ ഊർജം, ഊർജ്ജ കാര്യക്ഷമത, ജലസംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. 

എസ്ബിഐയുടെ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ 1111 ദിവസത്തേയ്ക്കും 1777ലേ ദിവസത്തേയ്ക്കും സാധാരണ ഉപഭോക്താക്കൾക്ക് 6.65 ശതമാനം വാർഷിക പലിശ നൽകും. അതേസമയം, 2222 ദിവസത്തേക്ക് പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കൾക്ക് 6.40 ശതമാനം പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് ബാങ്ക് അധിക പലിശ നൽകും. 1111 ദിവസവും 1777 ദിവസവും ബൾക്ക് ഡിപ്പോസിറ്റുകളിൽ പണം നിക്ഷേപിച്ചാൽ 6.15 ശതമാനം വാർഷിക പലിശയും 2222 ദിവസത്തേക്ക് പണം നിക്ഷേപിച്ചാൽ 5.90 ശതമാനം വാർഷിക പലിശയും ലഭിക്കും.

Latest Videos

അതേസമയം മുതിർന്ന പൗരന്മാർക്ക് 1111-ദിവസത്തേയും 1777-ദിവസത്തേയും സ്കീമുകൾക്ക് 6.90% പലിശനിരക്കും 2222-ദിവസത്തെ സ്കീമുകൾക്ക് 6.65% പലിശനിരക്കും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.

tags
click me!