ഈ സ്കീമിൽ നിക്ഷേപിച്ചാൽ കാലാവധി കഴിയുമ്പോൾ നിക്ഷേപിച്ച പണം ഇരട്ടിയായി കൈയിൽ കിട്ടും എന്നതാണ് മെച്ചം
ദില്ലി: ഫിക്സഡ് ഡിപ്പോസിറ്റുകളെ കാര്യമായ നിലയിൽ ആശ്രയിക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. സുരക്ഷിതത്വം കൂടുതലാണെന്നതിനാൽ തന്നെ നിരവധിയാളുകളാണ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ കാര്യത്തിൽ പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കാറുള്ളത്. ഫിക്സഡ് ഡിപ്പോസിറ്റുകളെ കൂടുതൽ ആകർഷകമാക്കാനായി എസ് ബി ഐ നിരവധി സ്പെഷ്യൽ സ്കീമുകൾ അവതരിപ്പിക്കാറുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് 'പണം ഇരട്ടിയാക്കാം' എന്ന നിലയിലുള്ള എസ് ബി ഐയുടെ സ്പെഷ്യൽ സ്കീമാണ്. ഈ സ്കീമിൽ നിക്ഷേപിച്ചാൽ കാലാവധി കഴിയുമ്പോൾ നിക്ഷേപിച്ച പണം ഇരട്ടിയായി കൈയിൽ കിട്ടും എന്നതാണ് മെച്ചം. മുതിർന്ന പൗരന്മാർക്ക് മാത്രമായാണ് സ്പെഷ്യൽ സ്കീം എസ് ബി ഐ അവതരിപ്പിച്ചത്. ഈ സ്കീമിൽ അംഗമാകാനുള്ള അവസാന തിയതി ഇന്ന് കഴിയുകയാണ്. വളരെയധികം ശ്രദ്ധ നേടിയ ഈ സ്കീമിൽ ചേരാനുള്ള കാലാവധി വീണ്ടും നീട്ടുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഒന്നല്ല, രണ്ടുനാൾ, സമ്പൂർണ ഡ്രൈ ഡേ! കേരളത്തിൽ നാളെയും മറ്റന്നാളും തുള്ളി മദ്യം കിട്ടില്ല
undefined
ജൂൺ 30 ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതി നേരത്തെ നീട്ടിയിരുന്നു. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെയാണ് അന്ന് ഈ സെപ്ഷ്യൽ സ്കീം എസ് ബി ഐ 3 മാസത്തേക്ക് നീട്ടിയത്. ആവശ്യക്കാരുടെ എണ്ണം ഇപ്പോഴും കൂടുതലാണെന്നതിനാൽ ഈ പദ്ധതി വീണ്ടും നീട്ടുമോ എന്നതാണ് ഇനി അറിയാനുള്ളത്.
പണം ഇരട്ടിയാക്കാം സ്കീം ഇങ്ങനെ
കൊവിഡ് രൂക്ഷമായ കാലത്താണ് മുതിർന്ന പൗരൻമാർക്കായി എസ് ബി ഐ ഈ സ്പെഷ്യൽ സ്കീം അവതരിപ്പിച്ചത്. ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതായിരുന്നു ഈ സ്പെഷ്യൽ സ്കീം. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ കാലാവധി 5 വർഷവും കൂടിയ കാലാവധി 10 വർഷവുമാണ്. ഉയർന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിന് 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമേ അർഹതയുള്ളൂ.
പലിശ നിരക്ക്
ബാങ്ക് പൊതുജനങ്ങൾക്ക് നൽകുന്ന പലിശയേക്കാൾ 50 ബേസിസ് പോയിന്റുകളുടെ (ബി പി എസ്) അധിക പ്രീമിയം നൽകുന്നു, എസ് ബി ഐ വീകെയറിന് 7.50 ശതമാനമാണ് പലിശ നിരക്ക്. പ്രതിമാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, അർധ വാർഷികത്തിലോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ ആണ് വീ കെയർ സ്കീമിൽ പലിശ ലഭിക്കുക. നികുതി കുറച്ചതിന് ശേഷമായിരിക്കും പലിശ ലഭ്യമാവുക എന്ന കാര്യം ഓർക്കേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് അല്ലെങ്കിൽ ബ്രാഞ്ച് സന്ദർശിച്ചോ സ്കീമിൽ അംഗമാകാമായിരുന്നു. ജൂണിൽ നീട്ടിയ കാലാവധി ഇന്ന് അവസാനിക്കുമ്പോൾ ആവശ്യക്കാരുടെ എണ്ണം പരിഗണിച്ച് സ്കീം കാലാവധി വീണ്ടും നീട്ടിയേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം