എസ്ബിഐ സെർവർ തകരാർ; യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി

By Web Team  |  First Published Apr 3, 2023, 2:14 PM IST

എസ്ബിഐ ഉപഭോക്താവാണോ? സെർവർ തകരാറിലെന്ന് പരാതി. യുപിഐ, നെറ്റ് ബാങ്കിംഗ്, യോനോ എന്നിവ ലഭിക്കുന്നില്ല 
 


ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ബാങ്ക് സെർവർ തകരാറിലായതായി റിപ്പോർട്ട്. നെറ്റ് ബാങ്കിംഗ്, യുപിഐ, യോനോ ആപ്പ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് തുടങ്ങിയ നിരവധി സേവനങ്ങളെ ഇത് സാരമായി ബാധിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിരവധി പരാതികൾ ലഭിച്ചു.

എസ്ബിഐഇയുടെ സെർവർ രാവിലെ 9:19 മുതൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഉപയോക്താക്കൾ പറയുന്നു. ഇത് പരാമർശിച്ച് നിരവധി പേരാണ് ട്വീറ്റുകൾ ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ സേവനങ്ങൾ ലഭ്യമല്ലെന്ന് നിരവധി ഉപയോക്താക്കൾ പറഞ്ഞപ്പോൾ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങൾക്ക് എസ്ബിഐ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി പേർ പറഞ്ഞു.

Latest Videos

undefined

അതേസമയം എസ്ബിഐ ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാ വർഷവും ഏപ്രിൽ 1 ന് വാർഷിക ക്ലോസിംഗിനായി ബാങ്കുകൾ അടച്ചിടാറുണ്ട്. ഈ ദിവസം സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി നൽകാറുണ്ട്. 

ഇന്ന് രാവിലെ ഉപയോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ്, യുപിഐ പേയ്‌മെന്റ്, എസ്‌ബി‌ഐ വെബ്‌സൈറ്റ് ലോഗിൻ എന്നിവ ചെയ്യുമ്പോൾ പ്രശ്‌നം നേരിടാൻ തുടങ്ങി. തുടർന്നാണ് ഉപയോക്താക്കൾ പരാതിയുമായി എത്തിയത് 

tags
click me!