മുതിർന്ന പൗരന്മാരെ ചേർത്തുപിടിച്ച് എസ്ബിഐ; അധിക പലിശ നൽകുന്ന സ്കീമുകൾ ഇവയാണ്

By Web Team  |  First Published Oct 14, 2024, 5:23 PM IST

റിട്ടയർമെൻ്റിനു ശേഷമുള്ള സ്ഥിരമായ വരുമാനത്തിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ്, എസ്ബിഐ സാധാരണ നിക്ഷേപകർക്ക് നൽകുന്നതിൽ കൂടുതൽ പലിശ മുതിർന്ന പൗരന്മാർക്ക് നൽകുന്നുണ്ട്. 


വിരമിച്ചാലും സാമ്പത്തിക ഭദ്രത ഉണ്ടെങ്കിലേ മികച്ച ജീവിതം സാധ്യമാകൂ. മുതിർന്ന പൗരന്മാർക്കായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിവിധ ഫിക്സഡ് ഡിപ്പോസിറ്റ് സ്‌കീം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഒരു നിര തന്നെ എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒന്ന് മുതൽ അഞ്ച് വര്ഷം വരെയുള്ള കാലാവധികളിൽ ഉള്ള എഫ്‌ഡികൾക്കൊപ്പം 444-ദിവസത്തെ ജനപ്രിയ സ്കീമായ അമൃത് വൃഷ്ടി, അമൃത് കലശ്, സർവോത്തം, ഗ്രീൻ ഡെപ്പോസിറ്റുകൾ എന്നിവയുൾപ്പെടെ വിവിധ ഓപ്ഷനുകൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

അപകടസാധ്യതയുള്ള മറ്റ് മാർഗങ്ങളെക്കാൾ നല്ലത്  സീനിയർ സിറ്റിസൺ എഫ്‌ഡികളിൽ നിക്ഷേപിക്കുന്നതാണ്. റിട്ടയർമെൻ്റിനു ശേഷമുള്ള സ്ഥിരമായ വരുമാനത്തിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ്, എസ്ബിഐ സാധാരണ നിക്ഷേപകർക്ക് നൽകുന്നതിൽ കൂടുതൽ പലിശ മുതിർന്ന പൗരന്മാർക്ക് നൽകുന്നുണ്ട്. 

Latest Videos

undefined

എസ്ബിഐ സീനിയർ സിറ്റിസൺ എഫ്ഡികൾക്കുള്ള നിലവിലെ പലിശ നിരക്ക്

1. അമൃത് വൃഷ്ടി സീനിയർ സിറ്റിസൺ എഫ്ഡി - പലിശ 7.75%

നിക്ഷേപം: 8 ലക്ഷം രൂപ
കണക്കാക്കിയ പലിശ: 78,296.34 രൂപ 
മൊത്തം മെച്യൂരിറ്റി തുക: 8,78,296.34 രൂപ 
നിക്ഷേപം: 15 ലക്ഷം രൂപ
കണക്കാക്കിയ പലിശ: 1,46,805.63
മൊത്തം മെച്യൂരിറ്റി തുക: 16,46,805.63 രൂപ 

2. ഒരു  വർഷത്തെ എസ്ബിഐ സീനിയർ സിറ്റിസൺ എഫ്ഡി - 7.30%

നിക്ഷേപം: 8 ലക്ഷം രൂപ
കണക്കാക്കിയ പലിശ: 60,018 രൂപ 
മൊത്തം മെച്യൂരിറ്റി തുക: 8,60,018 രൂപ 
നിക്ഷേപം: 15 ലക്ഷം രൂപ
കണക്കാക്കിയ പലിശ: 1,12,534 രൂപ 
മൊത്തം മെച്യൂരിറ്റി തുക: 16,12,534 രൂപ  

3. മൂന്ന് വർഷത്തെ എസ്ബിഐ സീനിയർ സിറ്റിസൺ എഫ്ഡി -  7.25%

നിക്ഷേപം: 8 ലക്ഷം രൂപ
കണക്കാക്കിയ പലിശ: 1,92,438 രൂപ 
മൊത്തം മെച്യൂരിറ്റി തുക: 9,92,438 രൂപ 
നിക്ഷേപം: 15 ലക്ഷം രൂപ
കണക്കാക്കിയ പലിശ: 3,60,820 രൂപ 
മൊത്തം മെച്യൂരിറ്റി തുക: ₹18,60,820  രൂപ 

4. 5 വർഷത്തെ എസ്ബിഐ സീനിയർ സിറ്റിസൺ എഫ്ഡി - 7.50%

നിക്ഷേപം: 8 ലക്ഷം രൂപ
കണക്കാക്കിയ പലിശ: ₹3,59,958
മൊത്തം മെച്യൂരിറ്റി തുക: ₹11,59,958
നിക്ഷേപം: 15 ലക്ഷം രൂപ
കണക്കാക്കിയ പലിശ: ₹6,74,922
മൊത്തം മെച്യൂരിറ്റി തുക: ₹21,74,922

tags
click me!