10,000 ജീവനക്കാരെ ഉടൻ നിയമിക്കും; എസ്ബിഐ ലക്ഷ്യമിടുന്നത് ഇതോ...

By Web Team  |  First Published Oct 7, 2024, 6:56 PM IST

നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 600 ശാഖകൾ തുറക്കാൻ എസ്ബിഐ പദ്ധതിയിടുന്നു


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഈ സാമ്പത്തിക വർഷം 10,000 ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നു. പൊതു ബാങ്കിംഗ് ആവശ്യകതകൾ നിറവേറ്റുന്നതിനും സാങ്കേതിക വൈദഗ്ധ്യം വളർത്തുന്നതിനുമായാണ് പുതിയ നിയമനം. ഇതിനകം തന്നെ തടസ്സങ്ങളില്ലാത്ത ഉപഭോക്തൃ സേവനം നൽകുന്നതിനായി മികച്ച സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ബാങ്ക് ശ്രമിച്ചിട്ടുണ്ട്. 

2024 മാർച്ച് വരെ ബാങ്കിൻ്റെ ആകെ ജീവനക്കാരുടെ എണ്ണം 2,32,296 ആണ്. ഏകദേശം 1,500 സാങ്കേതിക വിദഗ്ധരെ എസ്‌ബിഐയ്‌ക്ക് ആവശ്യമുണ്ട് എന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. ഡാറ്റാ സയൻ്റിസ്റ്റുകൾ, ഡാറ്റ ആർക്കിടെക്‌റ്റുകൾ, നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ തുടങ്ങിയ തസ്തികകളിലേക്കും നിയമനം ഉണ്ടാകുമെന്ന് എസ്ബിഐ ചെയർമാൻ സി എസ് ഷെട്ടി പിടിഐയോട് പറഞ്ഞു.

Latest Videos

ഉപഭോക്തൃ പ്രതീക്ഷകൾ മാറുകയാണ്, സാങ്കേതികവിദ്യ മാറുകയാണ്, ഡിജിറ്റലൈസേഷൻ വ്യാപകമായി സ്വീകരിക്കപ്പെടുന്നു. അതിനാൽ, എല്ലാ തലങ്ങളിലുമുള്ള ഞങ്ങളുടെ ജീവനക്കാരെ ഞങ്ങൾ നിരന്തരം പുതുക്കേണ്ട ആവശ്യകതയുണ്ടെന്ന് സി എസ് ഷെട്ടി പറഞ്ഞു

കൂടാതെ, ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും മികച്ച ബാങ്കിംഗ് അനുഭവം നൽകുന്നതിനുമായി ബാങ്ക് ചില പ്രത്യേക മേഖലകളിൽ പ്രത്യേക വൈദഗ്ധ്യം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു 

കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 600 ശാഖകൾ തുറക്കാൻ എസ്ബിഐ പദ്ധതിയിടുന്നതായി സി എസ് ഷെട്ടി പറഞ്ഞു.2024 മാർച്ച് വരെ രാജ്യത്തുടനീളം 22,542 ശാഖകളുടെ ശൃംഖല എസ്ബിഐക്കുണ്ട്. 

tags
click me!