ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് ഏത്? ഉത്തരം ഒന്ന് മാത്രം, ഗ്ലോബൽ ഫിനാൻസ് മാഗസിൻ്റെ റിപ്പോർട്ട് പുറത്ത്

By Web TeamFirst Published Oct 27, 2024, 12:57 PM IST
Highlights

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ എടുക്കുന്നവർക്കും നിക്ഷേപിക്കുന്നവർക്കും മികച്ച ഡീലുകളാണ് എസ്ബിഐ അവതരിപ്പിക്കാറുള്ളത്

മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വാഷിംഗ്ടണിൽ നടന്ന ഐഎംഎഫിൻ്റെയും ലോക ബാങ്കിൻ്റെയും വാർഷിക യോഗത്തിന്റെ ഭാഗമായി ഈ വർഷത്തെ മികച്ച ബാങ്കിനെ യുഎസിലെ ഗ്ലോബൽ ഫിനാൻസ് മാഗസിനാണ് തെരഞ്ഞെടുത്തത്. 

രാജ്യത്തെ ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തി സാമ്പത്തിക ഇടപാടുകൾ നൂതനമാക്കുകയും കൂടുത്തപേരെ ബാങ്കിങ് ഇടപാടുകളിലേക്ക് എത്തിക്കാനും എസ്ബിഐക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഏതൊരു ഇന്ത്യക്കാരനും സാമ്പത്തിക സേവനങ്ങൾ ഉറപ്പാക്കാൻ ബാങ്ക് നടത്തിയ ഇടപെടലിനും ഇതിൽ ബാങ്കിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് ഈ അവാർഡിനെ കാണുന്നതെന്ന് എസ്ബിഐ ചെയർമാൻ സിഎസ് ഷെട്ടി പറഞ്ഞു. 

Latest Videos

ഗ്ലോബൽ ഫിനാൻസ് മാഗസിൻ പതിറ്റാണ്ടുകളായി ലോകത്തെ മികച്ച ബാങ്കുകളെ തെരഞ്ഞെടുക്കാറുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളികൾ നേരിടുന്നതിനാൽ ഈ തെരഞ്ഞെടുപ്പികൾ കോർപ്പറേറ്റ് ഉൾപ്പെടെയുള്ളവർക്ക് വലിയ സഹായകമാണ്. 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ എടുക്കുന്നവർക്കും നിക്ഷേപിക്കുന്നവർക്കും മികച്ച ഡീലുകളാണ് എസ്ബിഐ അവതരിപ്പിക്കാറുള്ളത്. എസ്ബിഐയുടെ യോനോ ആപ്പും ഉപഭോക്താക്കൾക്ക് ഇടപാടുകൾ വേഗത്തിലും കാര്യക്ഷമമായും നടത്താൻ സഹായിക്കാറുണ്ട്. 

click me!