നിക്ഷേപകർക്ക് ചാകര; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി എസ്ബിഐ

By Web Team  |  First Published Oct 15, 2022, 4:01 PM IST

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കൂട്ടി എസ്ബിഐ. ഇനി നിക്ഷേപിക്കുന്ന പണത്തിന് ഉയർന്ന വരുമാനം നേടാം. പുതുക്കിയ നിരക്കുകൾ അറിയൂ
 


ദില്ലി:  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 20 ബിപിഎസ് വരെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഏഴ് ദിവസം മുതൽ പത്ത് വര്ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് 3 ശതമാനം  മുതൽ 5.85 ശതമാനം വരെയും  മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 6.65% ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

ALSO READ: ചട്ടങ്ങൾ ലംഘിച്ച് ഈ ലൈഫ് ഇൻഷുറൻസ് കമ്പനി; 3 കോടി രൂപ പിഴ ചുമത്തി ഐആർഡിഎഐ

Latest Videos

എസ്ബിഐയുടെ പുതുക്കിയ പലിശ നിരക്കുകൾ

ഒരാഴ്ച മുതൽ ഒന്നര  മാസം വരെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് എസ്ബിഐ ഇപ്പോൾ മൂന്ന് ശതമാനം പലിശ നൽകും. 10 ബേസിസ് പോയിന്റ് വർധനവാണ് വരുത്തിയത്. മുൻപ് ഈ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  2.90 ശതമാനമായിരുന്നു പലിശ നിരക്ക്.  ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  10 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4 ശതമാനം പലിശ എസ്ബിഐ നൽകും.  180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  നിലവിൽ  4.65  ശതമാനം വരെ പലിശ നൽകും. 211 ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.70 ശതമാനം പലിശ നൽകും. 

ALSO READ:  പാൽ വില വീണ്ടും കൂട്ടി അമുൽ; ഈ വർഷത്തെ മൂന്നാമത്തെ വർധന

ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.60 ശതമാനം പലിശ ലഭിക്കും. മുൻപ് ഇത്  5.45 ശതമാനമായിരുന്നു. മൂന്ന് മുതൽ ആറ് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60 ശതമാനത്തിൽ  നിന്ന് 5.80 ശതമാനമായി വർദ്ധിപ്പിച്ചു, അഞ്ച് വർഷം, മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  5.85 ശതമാനം പലിശ ലഭിക്കും. 

 
  
 
 

click me!