സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന വരുമാനം; എസ്ബിഐയുടെ ഈ നിക്ഷേപ പദ്ധതി കിടിലനാണ്

By Web Team  |  First Published May 11, 2023, 2:02 PM IST

വിപണിയിലെ അപകട സാധ്യത കണക്കിലെടുത്ത് പല നിക്ഷേപകരും ഓഹരി വിപണിയിലും ക്രിപ്‌റ്റോകളിലും നിക്ഷേപിക്കാറില്ല. ഇങ്ങനെയുള്ളവർക്ക് ഏറ്റവും സുരക്ഷിത നിക്ഷേപ മാർഗമാണ് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം


ദില്ലി: നിക്ഷേപകർക്കായി വിവിധ പദ്ധതികൾ അതും ഉയർന്ന പലിശ നിരക്കിൽ വാഗ്ദാനം ചെയ്യുന്ന ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വായ്പാ ദാതാക്കൾ കൂടിയാണ് എസ്ബിഐ. വിപണിയിലെ അപകട സാധ്യത കണക്കിലെടുത്ത് പല നിക്ഷേപകരും ഓഹരി വിപണിയിലും ക്രിപ്‌റ്റോകളിലും നിക്ഷേപിക്കാറില്ല. ഇങ്ങനെയുള്ളവർക്ക് ഏറ്റവും സുരക്ഷിത നിക്ഷേപ മാർഗമാണ് ബാങ്കുകളിലെ നിക്ഷേപം. അപകടസാധ്യതയില്ലാതെ നിക്ഷേപത്തിന് സുരക്ഷിതമായ വരുമാനം നൽകുന്ന എസ്ബിഐയുടെ അത്തരമൊരു സ്കീമാണ് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം.

ALSO READ:  ബാങ്ക് അക്കൗണ്ട് ഒരു ബ്രാഞ്ചിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റണോ? ഇനി വളരെ എളുപ്പം

Latest Videos

undefined

സേവിംഗ്സ് അക്കൗണ്ടുകളേക്കാളും പരമ്പരാഗത നിക്ഷേപ പദ്ധതികളേക്കാളും താരതമ്യേന ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ടത് എന്താണെന്നുവെച്ചാൽ, എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ ഒരു നിക്ഷേപകൻ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു വലിയ തുക നിക്ഷേപിക്കേണ്ടതുണ്ട്. അതായത് ആദ്യം വലിയ തുക നിക്ഷേപിച്ച ശേഷം  മൊത്തം തുക തുല്യമായ പ്രതിമാസ തവണകളായി പലിശയടക്കം തിരികെ നൽകും. 

ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപത്തിന്റെ കാലാവധി തിരഞ്ഞെടുക്കാം. ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം പലിശ നിരക്ക് പൊതു ഉപഭോക്താക്കൾക്ക്  5 ശതമാനം മുതൽ 6.5 ശതമാനം വരെയാണ്, അതേസമയം മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് നിക്ഷേപത്തിന്റെ മൊത്തം കാലയളവിനെ ആശ്രയിച്ച് 5.5 ശതമാനം മുതൽ 7.5 ശതമാനം വരെ വ്യത്യാസപ്പെടുന്നു.

ALSO READ: മുതിർന്ന പൗരനാണോ? ഉയർന്ന പലിശയും നികുതി ആനുകൂല്യങ്ങളും സ്വന്തമാക്കാം; സർക്കാർ പിന്തുണയുള്ള ഈ സ്കീമിനെ അറിയാം

എന്നാൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഓരോ മാസവും നിക്ഷേപ തുകയുടെ ഒരു തുല്യ വിഹിതം പലിശയോടൊപ്പം നൽകുന്നതിനാൽ നിക്ഷേപ തുക കുറഞ്ഞു കൊണ്ടിരിക്കും. ഇങ്ങനെ നിക്ഷേപ തുക കുറയുമ്പോൾ പലിശ തുക ഓരോ മാസവും കുറയുകയും  ചെയ്യും. ഇത് തുടരുമ്പോൾ എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിന്റെ കാലാവധി അവസാനിക്കുമ്പോൾ നിക്ഷേപകന് ഒരു തുകയും ലഭിക്കില്ല 

എത്ര പണം നിക്ഷേപിക്കാം?

ഈ സ്കീമിലെ പരമാവധി നിക്ഷേപത്തിന് നിശ്ചിത പരിധിയില്ല. എന്നാൽ, മിനിമം നിക്ഷേപം പ്രതിമാസം 1000 രൂപയായി നിലനിർത്തേണ്ടിവരും. ഉപഭോക്താവിന് ഒരു യൂണിവേഴ്സൽ പാസ്ബുക്ക് നൽകും, ഈ സ്കീമിന് കീഴിൽ 36, 60, 84 അല്ലെങ്കിൽ 120 മാസത്തേക്ക് നിക്ഷേപിക്കാം. 

ALSO READ: പാട്ടുപാടി വിജയം ആഘോഷിച്ച് മുകേഷ് അംബാനി; ഒപ്പം കൂടി നിത അംബാനിയും ഇഷ അംബാനിയും

click me!