അംബാനിയെയും അദാനിയെയും വീഴ്ത്തി സാവിത്രി ജിൻഡാൽ; സമ്പത്തിൽ വൻ വളർച്ച

By Web Team  |  First Published Dec 20, 2023, 3:44 PM IST

സാവിത്രി ജിൻഡാലിന്റെ പരേതനായ ഭർത്താവ് ഒപി ജിൻഡാൽ സ്ഥാപിച്ചതാണ് ഒപി ജിൻഡാൽ ഗ്രൂപ്പ്. ജെഎസ്ഡബ്ല്യു സ്റ്റീൽ എന്ന മുൻനിര സ്ഥാപനമാണ് സാവിത്രി  ജിൻഡാലിന്റെ സമ്പത്തിന്റെ 30%വും സംഭാവന ചെയ്യുന്നത്.


ന്ത്യയിലെ ഏറ്റവും ധനികയായ സാവിത്രി ജിൻഡാലിന്റെ ആസ്തി കുത്തനെ ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ധനികയാണ് സാവിത്രി ജിൻഡാൽ. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം  2023-ൽ സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ 9.6 ബില്യൺ ഡോളറിന്റെ വർധനവുണ്ടായി. 

നിലവിൽ  സാവിത്രി ജിൻഡാലിന്റെ ആസ്തി 5.3 ബില്യൺ ഡോളറാണ്. ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണായ സാവിത്രി ജിൻഡാൽ, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ പിന്നിലാക്കിയിരിക്കുകയാണ്. മുകേഷ് അംബാനിയുടെ ആകെ സമ്പത്ത്   ഇപ്പോൾ 92.3 ബില്യൺ ഡോളറാണ്,  5 ബില്യൺ ഡോളറിന്റെ വർദ്ധനവ് ആണ് ഈ വര്ഷം അബാനിയുടെ ആസ്തിയിൽ ഉണ്ടായത്. അംബാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായ ഗൗതം അദാനിയുടെ ആസ്തി ഈ വർഷം, 35.4 ബില്യൺ ഡോളർ കുറഞ്ഞ് 85.1 ബില്യൺ ഡോളറായി.

Latest Videos

undefined

1952-ൽ സാവിത്രി ജിൻഡാലിന്റെ പരേതനായ ഭർത്താവ് ഒപി ജിൻഡാൽ സ്ഥാപിച്ചതാണ് ഒപി ജിൻഡാൽ ഗ്രൂപ്പ്. ഹരിയാനയിലെ ഹിസാറിൽ തദ്ദേശീയ ഒറ്റയൂണിറ്റ് സ്റ്റീൽ പ്ലാന്റ് ആരംഭിച്ച ഒന്നാം തലമുറ സംരംഭകനായിരുന്നു ഒപി ജിൻഡാൽ. സ്റ്റീൽ, വൈദ്യുതി, സിമൻറ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ്  ജിൻഡാലിന്റെ പ്രവർത്തന മേഖല. ഒപി ജിൻഡാൽ ഗ്രൂപ്പ് ഇന്ത്യയിലെ പ്രമുഖ സ്റ്റീൽ ഉൽപ്പാദക കമ്പനികളിലൊന്നായ ജെഎസ്ഡബ്ല്യു സ്റ്റീൽ, ജെഎസ്ഡബ്ല്യു ഹോൾഡിംഗ്സ്, ജിൻഡാൽ സ്റ്റെയിൻലെസ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ജെഎസ്ഡബ്ല്യു എനർജി എന്നിവയുൾപ്പെടെ ലിസ്റ്റ് ചെയ്ത കമ്പനികൾ പ്രവർത്തിപ്പിക്കുന്നു.

ജെഎസ്ഡബ്ല്യു സ്റ്റീൽ എന്ന മുൻനിര സ്ഥാപനമാണ് സാവിത്രി  ജിൻഡാലിന്റെ സമ്പത്തിന്റെ 30%വും സംഭാവന ചെയ്യുന്നത്. ഗ്രൂപ്പ് കമ്പനികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ജെഎസ്ഡബ്ല്യു എനർജിയുടെ ഓഹരിയാണ്. 2023ൽ ഇതുവരെ 59% കുതിപ്പാണ് ഓഹരിയിലുണ്ടായത്.   ജിൻഡാൽ സ്റ്റീൽ & പവർ  24% ഉം , ജെഎസ്ഡബ്ല്യു സ്റ്റീൽ 10% ഉം ഈ വർഷം നേട്ടം കൈവരിച്ചു. .
 

click me!