സേവിംഗ്സ് അക്കൗണ്ട് ഉണ്ടോ? പണം നിക്ഷേപിക്കുന്നതിന് മാത്രമല്ല, ആനുകൂല്യങ്ങൾ വേറെയുമുണ്ട്

By Web Desk  |  First Published Dec 28, 2024, 4:48 PM IST

സേവിംഗ്സ് അക്കൗണ്ടുകൾ നിക്ഷേപ ആവശ്യങ്ങൾക്കുള്ളതല്ല എന്നത് മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്


രു സേവിങ്സ് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് കുറവാണ്. ശമ്പളം ഉൾപ്പടെ സർക്കാർ ആനുകൂല്യങ്ങൾ വരെ ഇന്ന് സേവിങ്സ് അക്കൗണ്ടിലേക്കാണ് എത്തുക. ഇനി ഇതൊന്നും വേണ്ടാത്തവരും പണം നിക്ഷേപിക്കാനുള്ള ഒരു മാർഗമായി സേവിങ്സ് അക്കൗണ്ട് തുറക്കാറുണ്ട്.  സേവിംഗ്‌സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും ആവശ്യമുള്ളപ്പോൾ പിൻവലിക്കാനും വളരെ എളുപ്പമാണ്. പണം സുരക്ഷിതമായി ഇരിക്കുന്നതിനും അപ്പുറം നാമമാത്രമായ പലിശനിരക്കും ലഭിക്കും. അതേസമയം, സേവിംഗ്സ് അക്കൗണ്ടുകൾ നിക്ഷേപ ആവശ്യങ്ങൾക്കുള്ളതല്ല എന്നത് മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇത് കൂടാതെ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ ഇവയാണ്.

* ഒരു സേവിംഗ്സ് അക്കൗണ്ട് തുറന്നതിന് ശേഷം അത് സജീവമായി നിലനിർത്തേണ്ടത് പ്രധാനമാണ്

Latest Videos

undefined

* ചില ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു, അതിൽ വ്യക്തിഗത അപകട, മരണ ആനുകൂല്യങ്ങൾ ഉൾപ്പെടും

* ചെക്ക്ബുക്ക്, എടിഎം പിൻവലിക്കൽ, നിക്ഷേപം തുടങ്ങിയ അക്കൗണ്ടുമായി ബന്ധപ്പെട്ട സേവനങ്ങളിൽ ഉണ്ടാകാവുന്ന ചാർജുകളെ കുറിച്ച് ബാങ്കിനോട് മുൻകൂട്ടി ചോദിക്കുന്നതാണ് നല്ലത്. 

* മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് നേടാൻ കഴിയും.  പ്രത്യേകിച്ച് ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ 

* ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ ഏത് എടിഎമ്മിൽ നിന്നും നിങ്ങൾക്ക് പണം പിൻവലിക്കാം.

* ലോക്കർ റെൻ്റൽ ഫീസിൽ ഇളവുകൾക്കൊപ്പം ഇൻ്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാണ്.

* ചെക്ക്ബുക്കുകൾ, എടിഎം പിൻവലിക്കൽ, പണം നിക്ഷേപം തുടങ്ങിയ സേവനങ്ങൾ
 
* നിങ്ങളുടെ അക്കൗണ്ട് വളരെക്കാലം ഉപയോഗിക്കാതെ ഇരിക്കുകയാണെങ്കിൽ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചേക്കാം.. ഇത് സജീവമായി നിലനിർത്താൻ, ഇടയ്ക്കിടെ ഇടപാടുകൾ നട

click me!