മുൻനിര എക്സിക്യൂട്ടീവുകൾ വാങ്ങുന്നതിലും കൂടുതൽ ശമ്പളമാണ് മുകേഷ് അംബാനിയുടെ വീട്ടിലെ പാചകക്കാരൻ വാങ്ങുന്നത്.S
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാണ്. ആഡംബര കാര്യത്തിൽ അംബാനിയുടെയുടെ കുടുംബം ഒട്ടും പിന്നിലല്ല, ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനത്തിലാണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്. അറുന്നൂറിലേറെ ജീവനക്കാരാണ് അംബാനിയുടെ വസതിയായ ആന്റിലിയയിൽ ഉള്ളത്. ഇപ്പോൾ ചർച്ചയാകുന്നത് മുകേഷ് അംബാനിയുടെ പാചകക്കാരന്റെ ശമ്പളമാണ്.
മുൻനിര എക്സിക്യൂട്ടീവുകൾ വാങ്ങുന്നതിലും കൂടുതൽ ശമ്പളമാണ് മുകേഷ് അംബാനിയുടെ വീട്ടിലെ പാചകക്കാരൻ വാങ്ങുന്നത്. പ്രതിമാസം രണ്ട് ലക്ഷം രൂപയോളമാണ് മുകേഷ് അംബാനിയുടെ വീട്ടിലെ പാചകക്കാരന്റെ ശമ്പളം. അതായത് ഒരു വര്ഷം 24 ലക്ഷം രൂപ. പാചകക്കാർക്കായി ഒരു മാനേജർ ഉണ്ട്. അദ്ദേഹത്തിന്റെ ശമ്പളം അഞ്ച് ലക്ഷം രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വീട്ടിലെ എല്ലാ നിലയിലും ഒരു മാനേജർ വീതം കാര്യങ്ങളോട് മേൽനോട്ടച്ചുമതല വഹിക്കുന്നുണ്ട്.
ശമ്പളം മാത്രമല്ല, അംബാനിയുടെ വീട്ടിലെ ജീവനക്കാർക്കെല്ലാം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ആരോഗ്യ ഇൻഷുറൻസും അടക്കം നിരവധി ആനുകൂല്യങ്ങൾ ഉണ്ട്.
ഇന്ത്യൻ ഭക്ഷണങ്ങൾ കൂടുതൽ ഇഷ്ട്ടപെടുന്ന വ്യക്തിയാണ് മുകേഷ് അംബാനിയെന്നാണ് റിപ്പോർട്ട്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ അഭിപ്രായത്തിൽ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് മുകേഷ് അംബാനി താത്പര്യപ്പെടുന്നത്. എന്നാൽ ചില സ്ട്രീറ്റ് ഫുഡുകൾ മുകേഷ് അംബാനിക്ക് പ്രിയങ്കരമാണെന്നും അവർ പറയുന്നു. ഭേലും ദാഹി ബറ്റാറ്റ പുരിയും ആണ് ഇതിലൊന്ന്. ഫെമിനയുമായുള്ള ഒരു അഭിമുഖത്തിൽ, ചില ദിവസങ്ങളിൽ രാത്രി ഏറെ വൈകിയും സ്ട്രീറ്റ് ഫുഡ് കഴിക്കാൻ മുകേഷ് അംബാനിയോടൊപ്പം പുറത്തേക്ക് പോകാറുണ്ടെന്ന് നിത അംബാനി പറഞ്ഞിരുന്നു,