ശമ്പളം വാങ്ങുന്നവരാണോ? ഐടിആർ ഫയൽ ചെയ്യുമ്പോൾ മറക്കാൻ പാടില്ലാത്ത 4 കാര്യങ്ങൾ ഇതാ

By Web Team  |  First Published Jul 11, 2024, 4:05 PM IST

ഇനി 20  ദിവസം മാത്രമാണ് ആദായ നികുതി ഫയൽ ചെയ്യാനായി ശേഷിക്കുന്നത്. ശമ്പളമുള്ള നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്യുക എന്നുള്ളത് നിർണായകമായ കാര്യമാണ്.


ദായനികുതി റിട്ടേൺ ചെയ്യേണ്ട സമയമാണ്. ഇനി 20  ദിവസം മാത്രമാണ് ആദായ നികുതി ഫയൽ ചെയ്യാനായി ശേഷിക്കുന്നത്. ശമ്പളമുള്ള നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്യുക എന്നുള്ളത് നിർണായകമായ കാര്യമാണ്. കാരണം, ഐടിആർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴകളും നിയമ നടപടികളും നേരിടേണ്ടി വരും. 

ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി അടുത്തുവരികയാണ്, നികുതിദായകർ അവരുടെ നികുതി റിട്ടേണുകൾ എത്രയും വേഗം ഫയൽ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കണം. മാത്രമല്ല, നിങ്ങളുടെ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ ആധാർ നിങ്ങളുടെ പാൻ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, നിങ്ങളുടെ റീഫണ്ട് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് സാധുതയുള്ളതായിരിക്കണം. ഈ 5  കാര്യങ്ങൾ കൂടി പരിഗണിക്കണം. 

Latest Videos

undefined

ശരിയായ ഫോം തിരഞ്ഞെടുക്കുക

റിട്ടേൺ ഫയൽ ചെയ്യുന്നതിനുമുമ്പ് ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. നിങ്ങൾ തെറ്റായ ഫോം തിരഞ്ഞെടുക്കുകയാണെങ്കിൽ, റിട്ടേൺ നിരസിക്കപ്പെടും, കൂടാതെ ശരിയായ ഫോം ഉപയോഗിച്ച് നിങ്ങൾ വീണ്ടും ഐടിആർ ഫയൽ ചെയ്യേണ്ടിവരും. ശമ്പളമുള്ള നികുതിദായകനാണെങ്കിൽ, നിങ്ങൾ ഐടിആർ -1 ഫയൽ ചെയ്യണം.

എന്താണ് ഐടിആർ -1?

സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപയിൽ കൂടാത്ത നികുതി വരുമാനമുള്ള വ്യക്തികൾക്ക് ഐടിആർ 1 ഫോം ബാധകമാണ്. ഇന്ത്യയിലെ ടാക്സ് റെസിഡന്റുകളായി യോഗ്യത നേടുന്ന ശമ്പളമുള്ള ജീവനക്കാർക്ക് മാത്രമേ ഐടിആർ 1 ഫോം ഫയൽ ചെയ്യാൻ കഴിയൂ

ആർക്കൊക്കെ ഐടിആർ-1 ഉപയോഗിക്കാൻ കഴിയില്ല?

ലോട്ടറി, വെർച്വൽ ഡിജിറ്റൽ ആസ്തികൾ മുതലായവയിൽ നിന്നുള്ള വരുമാനം ഉണ്ടെന്ന് കരുതുക. അങ്ങനെയെങ്കിൽ, ഐടിആർ 1 ഫോം ഫയൽ ചെയ്യാൻ കഴിയില്ല. ശമ്പളം വാങ്ങുന്ന ജീവനക്കാരൻ ഒരു കമ്പനിയിൽ ഡയറക്ടറോ അല്ലെങ്കിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത ഇക്വിറ്റി ഷെയറുകളിൽ നിക്ഷേപിക്കുകയോ ആണെങ്കിൽ, അവർ മറ്റൊരു ഐടിആർ ഫോം ഫയൽ ചെയ്യേണ്ടതുണ്ട്. ശമ്പളം വാങ്ങുന്ന ജീവനക്കാരന് രണ്ട് ഭവനങ്ങളിൽ നിന്നുള്ള വരുമാനം അല്ലെങ്കിൽ മൂലധന നേട്ടം ഉണ്ടെങ്കിൽ ഐടിആർ 1 ഫോം ഫയൽ ചെയ്യാൻ കഴിയില്ല.  സാമ്പത്തിക വർഷത്തിൽ നികുതി വിധേയമായ ശമ്പള വരുമാനം 50 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ, നിങ്ങൾക്ക് ഐടിആർ ഫയൽ ചെയ്യാൻ കഴിയില്ല.
.
ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള പ്രധാന രേഖകൾ

വാർഷിക വിവര പ്രസ്താവന (AIS) ഡൗൺലോഡ് ചെയ്ത് ഫോം 16, വീട് വാടക രസീത് (ബാധകമെങ്കിൽ), നിക്ഷേപ പേയ്‌മെൻ്റ് പ്രീമിയം രസീതുകൾ (ബാധകമെങ്കിൽ) എന്നിവയുടെ പകർപ്പുകൾ സൂക്ഷിക്കുക.
നികുതിദായകർ അവരുടെ റിട്ടേണിനൊപ്പം നിക്ഷേപത്തിൻ്റെ തെളിവ്, ടിഡിഎസ് സർട്ടിഫിക്കറ്റുകൾ പോലുള്ള ഒരു രേഖകളും അറ്റാച്ചുചെയ്യേണ്ടതില്ലെന്ന് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഈ രേഖകൾ ഒരു മൂല്യനിർണയത്തിനോ അന്വേഷണത്തിനോ നികുതി അധികാരികളെ കാണിക്കേണ്ടതുണ്ടെങ്കിൽ അവ കൈയ്യിൽ സൂക്ഷിക്കുക.

tags
click me!