രൂപ വീണ്ടും വീണു; ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിരക്കിൽ

By Web Team  |  First Published Oct 10, 2022, 10:59 AM IST

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ രൂപ. ആർബിഐയുടെ നീക്കങ്ങൾ  പാളുന്നു. 



മുംബൈ: യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കിൽ. ഡോളറിനെതിരെ 82.64 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപ. യുഎസ് ജോബ്സ് റിപ്പോർട്ട് എത്തിയതോടുകൂടി ഫെഡറൽ റിസർവ് നിരക്ക് വർദ്ധിപ്പിക്കും എന്ന സൂചന 

ഇന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ  0.38 ശതമാനം ഇടിഞ്ഞ് 82.6350 ൽ എത്തി, 82.32 ആയിരുന്നു മുൻപത്തെ ക്ലോസിങ് നിരക്ക്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല. രൂപയെ സംരക്ഷിക്കാൻ ആർബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ആർബിഐ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 532.66 ബില്യൺ ഡോളറായി കുറഞ്ഞു, 2020 ജൂലൈ മുതൽ സെപ്റ്റംബർ 30 വരെയുള്ള ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ ആഴ്ചയിൽ ഫോറെക്സ് കരുതൽ ശേഖരം 537.5 ബില്യൺ ഡോളറായിരുന്നു.

Latest Videos

Read Also: ആമസോണിനെ വീഴ്ത്തി മീഷോ; മുൻപിൽ ഇനി ഫ്ലിപ്പ്കാർട്ട് മാത്രം

അടുത്ത മാസം യു എസ് ഫെഡറൽ റിസർവ്  75 ബേസിസ് പോയിന്റ് നിരക്ക് വർദ്ധിപ്പിച്ചേക്കും. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തിയിട്ടുണ്ട്.  വെള്ളിയാഴ്ച 4 ശതമാനം വരെ എണ്ണവില കുതിച്ചുയർന്നിട്ടുണ്ട്, അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു എണ്ണവില ഉണ്ടായിരുന്നത്, 
 
പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് കഴിഞ്ഞ  മാസം നികുതി നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇത് രൂപയുടെ മൂല്യം കുറയാൻ കാരണമാക്കിയിട്ടുണ്ട്. ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ  83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കഴഞ്ഞ മാസം 28 ന് രൂപയുടെ മൂല്യം  81 .93 എന്നതിലേക്ക് എത്തിയിരുന്നു.

Read Also: ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കറൻസിയായി പാക്കിസ്ഥാൻ രൂപ; ഒറ്റയടിക്ക് 3.9 ശതമാനം വളർച്ച

 


 
 
 

click me!