329 കോടി ഒളിപ്പിച്ച് വെച്ചത് ജീർണിച്ച കെട്ടിടങ്ങളിൽ, പിടികൂടിയത് 351 കോടി രൂപയും 2.80 കോടിയുടെ ആഭരണങ്ങളും!

By Web Team  |  First Published Dec 21, 2023, 8:18 PM IST

മൂന്ന് സംസ്ഥാനങ്ങളിലായി 30 ഇടങ്ങളിലാണ് തിരച്ചിൽ നടത്തിയത്. മദ്യവ്യവസായത്തിൽനിന്നും ലഭിച്ച ആദായം വൻതോതിൽ ഒളിപ്പിച്ചെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഐടി ഉദ്യോ​ഗസ്ഥർ അറിയിച്ചു.


ദില്ലി: കോൺ​ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ആദായ നികുതി ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്ത 351 കോടി രൂപയിൽ 329 കോടി രൂപയും ഒഡീഷയിലെ ചെറിയ പട്ടണങ്ങളിലെ ജീർണിച്ച കെട്ടിടങ്ങളിൽ നിന്നാണെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. കെട്ടിടത്തിൽ രഹസ്യമായി ഒരുക്കിയ അറകളിൽ നിന്നാണ് ഇത്രയും തുക കണ്ടെടുത്തത്. ഒഡീഷയിലെ ബൊലാൻഗീർ ജില്ലയിലെ സുദാപദ, ടിറ്റ്‌ലഗഡ്, സംബൽപൂർ ജില്ലയിലെ ഖേത്രജ്‌രാജ്പൂർ എന്നീ പട്ടണങ്ങളിലെ ആളൊഴിഞ്ഞ ജീർണിച്ച വീടുകളിലെ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആദായനികുതി വകുപ്പ് മാരത്തൺ റെയ്ഡ് നടത്തിയാണ് രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണ വേട്ട നടത്തിയത്. ഡിസംബർ 6 ന് ആരംഭിച്ച റെയ്ഡ് പൂർത്തിയാകാൻ ഒരാഴ്ചയിലേറെ എടുത്തു. പരിശോധനയ്ക്കിടെ, രേഖകളുടെയും ഡിജിറ്റൽ രേഖകളും കണ്ടെടുത്തു.  മൊത്തം പിടികൂടിയത് 351 കോടി രൂപയും 2.80 കോടിയുടെ ആഭരണങ്ങളുമാണെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Latest Videos

മൂന്ന് സംസ്ഥാനങ്ങളിലായി 30 ഇടങ്ങളിലാണ് തിരച്ചിൽ നടത്തിയത്. മദ്യവ്യവസായത്തിൽനിന്നും ലഭിച്ച ആദായം വൻതോതിൽ ഒളിപ്പിച്ചെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഐടി ഉദ്യോ​ഗസ്ഥർ അറിയിച്ചു. റെയ്ഡിൽ 100-ലധികം ഉദ്യോഗസ്ഥർ പങ്കെടുത്തു. പിടിച്ചെടുത്ത പണം എണ്ണാൻ 40 ലധികം മെഷീനുകൾ ഉപയോ​ഗിച്ചു.  

click me!