പുതിയ മുഖം; ഓറഞ്ച് നിറത്തിലുള്ള വന്ദേഭാരത് ട്രെയിനുകൾ ആഗസ്റ്റ് 19 മുതൽ

By Web Team  |  First Published Aug 19, 2023, 5:52 PM IST

രാജ്യത്ത് ഇപ്പോൾ 25 ജോഡി വന്ദേ ഭാരത് സർവീസുകളുണ്ട്, മികച്ച സൗകര്യത്തോടെയുള്ള സീറ്റുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകളിലേക്കുള്ള സൗകര്യപ്രദമായ ആക്സസ്  എക്‌സിക്യൂട്ടീവ് ചെയർ കാർ ക്ലാസ് കോച്ചുകൾക്കുള്ള വിപുലീകൃത ഫൂട്ട്‌റെസ്റ്റുകൾ,  തുടങ്ങിയ സവിശേഷത


റഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ട്രെയിനുകൾ ആഗസ്റ്റ് 19 മുതൽ ഗതാഗതം നടത്തും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നാണ്  ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ട്രെയിനുകൾ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. അത്യാധുനിക സുരക്ഷാ, സാങ്കേതിക ഫീച്ചറുകളോടെയാണ് പുതിയ ട്രെയിൻ വരുന്നത്.

ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് പ്രകാരം പുതിയ   വന്ദേ ഭാരത് ട്രെയിനിൽ പുതിയ എട്ട് കോച്ചുകളാണുണ്ടാവുക.നീലയ്ക്ക് പകരം ഓറഞ്ച് നിറത്തിലുള്ള പുറംഭാഗം, മികച്ച സൗകര്യത്തോടെയുള്ള സീറ്റുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകളിലേക്കുള്ള സൗകര്യപ്രദമായ ആക്സസ്  എക്‌സിക്യൂട്ടീവ് ചെയർ കാർ ക്ലാസ് കോച്ചുകൾക്കുള്ള വിപുലീകൃത ഫൂട്ട്‌റെസ്റ്റുകൾ,  തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ വന്ദേഭാരത് എത്തുക. ഇതിനുപുറമെ, മികച്ച ടോയ്‌ലറ്റ് ലൈറ്റിംഗ്, ടച്ച്-സെൻസിറ്റീവ് റീഡിംഗ് ലാമ്പുകൾ, എന്നിവയും യാത്രക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കും

പുതിയ വന്ദേ ഭാരത് ട്രെയിനിൽ ഡ്രൈവിംഗ് ട്രെയിലർ കോച്ചുകളിൽ വീൽചെയർ ഘടിപ്പിക്കുന്നതിനുള്ള ഫിക്സിംഗ് പോയിന്റുകളും സുരക്ഷ വർദ്ധനയ്ക്കായി   സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ത്രിവർണ്ണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്വദേശി ട്രെയിനിന്റെ  പുതിയ(ഓറഞ്ച്) നിറം എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു.

 രാജ്യത്ത് ഇപ്പോൾ 25 ജോഡി വന്ദേ ഭാരത് സർവീസുകളുണ്ട്, ഇതിൽ 18 ട്രെയിനുകൾ  2023-ൽ ആരംഭിച്ചതാണ്. ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് 2019 ഫെബ്രുവരി 15-നാണ്  ഡൽഹി- വാരാണസി റൂട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തത്.  1955-ൽ ആരംഭിച്ചതുമുതൽ 70,000-ലധികം കോച്ചുകൾ പുറത്തിറക്കിയെന്ന നേട്ടം  ഐസിഎഫ് കൈവരിച്ചിട്ടുണ്ട്.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos

click me!