ജിയോ ഫിനാൻഷ്യൽ സർവീസസ് വേർപിരിയും; തിയതി പ്രഖ്യാപിച്ച് റിലയൻസ്

By Web Team  |  First Published Jul 8, 2023, 7:16 PM IST

മുകേഷ് അംബാനിയുടെ മകൾ ഇഷയെ ഫിനാൻഷ്യൽ സർവീസസ് കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്വി ഭജനം, മൂലധനത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായി ജിയോ ഫിനാൻഷ്യൽ സർവീസസിനെ മാറ്റിയേക്കും.


ദില്ലി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ) അതിന്റെ സാമ്പത്തിക സേവന വിഭാഗമായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റിന്റെ വിഭജനത്തിന്റെ തിയതി പ്രഖ്യാപിച്ചു. ജിയോ ഫിനാൻഷ്യൽ സർവീസസ് (ജെഎഫ്‌എസ്‌എൽ) എന്ന് പുനർനാമകരണം ചെയ്യുന്ന കമ്പനി ജൂലൈ 20 ന് വേർപിരിയും. കഴിഞ്ഞ മാസം വിഭജനത്തിന് റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം ഇന്നലെ ചേർന്ന കമ്പനിയുടെ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ALSO READ: നിത അംബാനിയുടെ ആഡംബര ബാഗുകൾ; വില ദശലക്ഷങ്ങൾ

Latest Videos

മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസിന്റെ ഓഹരി ഉടമകൾക്ക് റിലയൻസിന്റെ ഓരോ ഷെയറിനും ജിയോ ഫിനാൻഷ്യൽന്റെ ഒരു ഓഹരി ലഭിക്കും. ഴിഞ്ഞ മൂന്ന് മാസത്തിനിടെ റിലയൻസ് ഓഹരി 13% ഉയർന്ന് ഇന്നലെ 2,635.45 രൂപയിൽ അവസാനിച്ചു.

സ്കീമിന്റെ നിബന്ധനകൾക്ക് അനുസൃതമായി, കമ്പനിയുടെ പുതിയ ഇക്വിറ്റി ഷെയറുകൾ ലഭിക്കുന്നതിന് അർഹതയുള്ള കമ്പനിയുടെ ഇക്വിറ്റി ഷെയർഹോൾഡർമാരെ നിർണ്ണയിക്കുന്നതിനുള്ള തീയതി 2023 ജൂലൈ 20 ആയിരിക്കും എന്ന് റിലയൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 

ഹിതേഷ് സേത്തിയയെ ആർഎസ്‌ഐഎൽ സിഇഒയും എംഡിയുമായി 3 വർഷത്തേക്ക് നിയമിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി. മുകേഷ് അംബാനിയുടെ മകൾ ഇഷയെ ഫിനാൻഷ്യൽ സർവീസസ് കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട് 

റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ഡിജിറ്റലിന്റെ ചില തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ പൈലറ്റ് പ്രോജക്റ്റ് രീതിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി. ഈ വർഷം അവസാനം കമ്പനി ജിയോ ഫിനാൻഷ്യൽ സർവീസസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.റിലയൻസ് ജിയോ ആരംഭിച്ച പൈലറ്റ് പ്രോജക്ടിന് കീഴിൽ, ഉപഭോക്താക്കൾക്ക് ഇഎംഐ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഓപ്ഷൻ ലഭിക്കും. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ആരംഭം ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ വിപണിയിലെ ശക്തർക്ക് നേരിട്ടുള്ള മത്സരം തന്നെ സൃഷ്ടിക്കും.
 

click me!