വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലേ? റീഫിനാൻസ് ചെയ്യാം; അറിയേണ്ടതെല്ലാം

പുതിയ വായ്പ എടുത്ത് നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കുന്നതാണ് റീഫിനാന്‍സിംഗ് .

refinance your mortgage? Heres what to consider

വായ്പകൾ വാങ്ങിയ ശേഷം ആയിരിക്കും പലപ്പോഴും അത് തിരിച്ചടയ്ക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ അറിയുക. എടുത്ത വായ്പകൾ മൊത്തമായി തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ വായ്പ  റീഫിനാൻസ് ചെയ്യാം. അതായത്, വായ്പ തിരിച്ചടയ്ക്കുന്നതിന് തടസം നേരിടുമ്പോള്‍ നിലവിലുള്ള കടം തിരിച്ചടയ്ക്കുന്നതിനുള്ള വഴിയാണ് വായ്പ റീഫിനാന്‍സ് ചെയ്യുന്നത്. എങ്ങനെയാണു റീഫിനാൻസ് ചെയ്യാൻ കഴിയുക? 

റീഫിനാന്‍സിംഗ് 

Latest Videos

പുതിയ വായ്പ എടുത്ത് നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കുന്നതാണ് റീഫിനാന്‍സിംഗ് . ഇഎംഐകള്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇത് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ഈ പുതിയ ലോണ്‍ സാധാരണയായി കുറഞ്ഞ പലിശ നിരക്കും നിലവിലുള്ള വായ്പയേക്കാള്‍ മികച്ച തിരിച്ചടവ് മാര്‍ഗങ്ങളും ഉള്ളതായിരിക്കും. റീഫിനാന്‍സ് എന്നത് കുറഞ്ഞ പ്രതിമാസ പേയ്മെന്‍റുകളുള്ള ഒരു ദീര്‍ഘകാല വായ്പയായിരിക്കാം, ഇത് കടം വാങ്ങുന്നയാള്‍ക്ക് തിരിച്ചടവ്  കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു

പേഴ്സണല്‍ ലോണ്‍ എങ്ങനെ റീഫിനാന്‍സ് ചെയ്യാം?

ഘട്ടം 1: റീഫിനാന്‍സിന് മുമ്പ് വായ്പ എടുക്കാനുള്ള ശേഷി,  ക്രെഡിറ്റ് സ്കോര്‍, സാമ്പത്തിക നില എന്നിവ പരിശോധിക്കുക.

ഘട്ടം 2: ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു ബാങ്ക് തിരഞ്ഞെടുത്ത് ലോണ്‍ അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയില്‍ വരുമാന വിശദാംശങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, നിലവിലുള്ള വായ്പകള്‍, മറ്റ് കടങ്ങള്‍ എന്നിവ ഉള്‍പ്പെടും.

പേഴ്സണല്‍ ലോണ്‍ എപ്പോഴാണ് റീഫിനാന്‍സ് ചെയ്യേണ്ടത്?

ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തല്‍: വായ്പ നല്‍കുന്നവര്‍ കുറഞ്ഞ പലിശ നിരക്കുകള്‍, നീണ്ട കാലാവധി മുതലായവ നല്‍കുന്നതിനാല്‍ വായ്പ കൃത്യമായി അടച്ചുതീര്‍ത്ത് ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താം

പലിശ നിരക്ക്: പുതിയ ലോണിന് മുമ്പത്തെ ലോണിനെ അപേക്ഷിച്ച് കുറഞ്ഞ പലിശയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍, വ്യക്തിഗത വായ്പ റീഫിനാന്‍സ് ചെയ്യുന്നത് പരിഗണിക്കാം.
 

click me!