വായ്പ എടുത്തിട്ടുണ്ടോ? പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്; ഇഎംഐ കുത്തനെ ഉയരും

By Web Team  |  First Published Dec 22, 2022, 5:42 PM IST

വായ്പാ പലിശ നിരക്ക് ഉയർത്തി ഈ സ്വകാര്യ മേഖല ബാങ്ക്. ഇതോടെ വ്യക്തിഗത, വാഹന, ഭവന വായ്പകളുടെ  ഇഎംഐ ഉയരും. പുതുക്കിയ നിരക്കുകൾ അറിയാം 
 


മുൻനിര സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആർബിഎൽ ബാങ്ക്, അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകൾ 10 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, പുതുക്കിയ നിരക്കുകൾ 2022 ഡിസംബർ 22-ന് പ്രാബല്യത്തിൽ വരും. തൽഫലമായി, എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള ടേം ലോണുകൾക്ക് പലിശനിരക്കിൽ വർദ്ധനവ് ഉണ്ടായേക്കാം. ഇതോടെ വ്യക്തിഗത വായ്പകൾ, ഭവനവായ്പകൾ എന്നിവയുൾപ്പെടെ വിവിധ വായ്പകളുടെ ഇഎംഐ ഉയർന്നേക്കും. 

ബാങ്ക് ഇപ്പോൾ ഒരു ദിവസത്തെ എംസിഎൽആർ  8.70 ശതമാനമാക്കി. ഒരു മാസത്തെ എംസിഎൽആർ  8.80 ശതമാനവും, മൂന്ന് മാസത്തെ എംസിഎൽആർ  9.10 ശതമാനവും, 6 മാസത്തെ എംസിഎൽആർ 9.50% ശതമാനവും ഒരു വർഷത്തെ എംസിഎൽആർ 9.൯൦  ശതമാനവും നിരക്കിൽ വാഗ്ദാനം ചെയ്യുന്നു.

Latest Videos

undefined

നിലവിൽ വായ്പ എടുത്തിട്ടുള്ളവരുടെയും പുതുതായി വായ്പ എടുക്കുന്നവരുടെയും പലിശ നിരക്കുകൾ പുതുക്കിയ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ളതാകും. അതിനാൽ തന്നെ ബാങ്കിലെ വിവിധ വായ്പകളുടെ ഇ എം ഐ നിരക്കുകൾ കുത്തനെ ഉയർന്നേക്കും.  

അതേസമയം, ആർബിഎൽ ബാങ്കിനെ കൂടാതെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എല്ലാ കാലയളവുകൾക്കുമായി അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് നിരക്കിൽ 5 മുതൽ 15 വരെ ബേസിസ് പോയിന്റ് വർദ്ധനവ് പ്രഖ്യാപിച്ചു. പുതിയ എംസിഎൽആർ നിരക്കുകൾ 2022 ഡിസംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു. ഒരു രാത്രിയിലേക്കുള്ള വായ്പ നിരക്ക് 8.80 ശതമാനമാക്കി. 3 മാസത്തെ എംസിഎൽആർ 9.20 ശതമാനമാക്കി. 6 മാസത്തെ എംസിഎൽആർ 9.60 ശതമാനവും ഒരു വർഷത്തെ വായ്പ നിരക്ക്  9.95 ശതമാനവും ആക്കി ഉയർത്തിയിട്ടുണ്ട്. 

click me!