ഡിജിറ്റൽ എഫ്ഡി പദ്ധതിയിലൂടെ, ഹോസ്പിറ്റൽ ഡെയ്ലി ക്യാഷ് ബെനിഫിറ്റ് പോളിസിയിലൂടെ ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാം. ഉപഭോക്താക്കൾക്ക് എഫ്ഡി ഡിജിറ്റലായി ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും കഴിയും.
ദില്ലി: ആർബിഎൽ ബാങ്ക് പുതിയ-ബാങ്ക് ഉപഭോക്താക്കൾക്കായി നൂതന ഡിജിറ്റൽ ഫിക്‌സഡ് ഡിപ്പോസിറ്റ് പദ്ധതി ആരംഭിച്ചു. ഇനി മുതൽ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ ബാങ്കിൽ ഒരു സേവിംഗ്‌സ് അക്കൗണ്ട് ഓപ്പൺ ചെയ്യാം. മാത്രമല്ല ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ ഡിജിറ്റൽ എഫ്ഡി ബുക്ക് ചെയ്യാമെന്നും ആർബിഎൽ ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഡിജിറ്റൽ എഫ്ഡി പദ്ധതിപ്രകാരം നിക്ഷേപകർക്ക് 15 മാസം മുതൽ 725 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.8% വരെ പലിശനിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ALSO READ: സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി
ഓൺലൈൻ എഫ്ഡിയുടെ സവിശേഷതകൾ
ഉപഭോക്താക്കൾക്ക് എഫ്ഡി ഡിജിറ്റലായി ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും കഴിയും. ഇൻബിൽറ്റ് ഇൻഷുറൻസ് കവറേജും ഒരു സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങുന്നതിനുള്ള ലളിതമായ രീതിയും ഓൺലൈൻ എഫ്ഡിയുടെ നിരവധി നേട്ടങ്ങളിലൊന്നാണ്.നിക്ഷേപകർക്ക് ഡിജിറ്റൽ എഫ്ഡി പദ്ധതിയിലൂടെ, ഹോസ്പിറ്റൽ ഡെയ്ലി ക്യാഷ് ബെനിഫിറ്റ് പോളിസിയിലൂടെ ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാം. ഈ ഓപ്ഷൻ മെഡിക്കൽ ചെലവുകൾക്കായി പ്രതിദിന ക്യാഷ് ആനുകൂല്യങ്ങൾ നൽകുന്നു. സ്ഥിരനിക്ഷേപ രസീതുകൾ ഓൺലൈനായി ആക്‌സസ് ചെയ്യുന്നതിന്, ഉപഭോക്താക്കൾ ആർബിഎൽ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ ആയ MoBank ആപ്പ് ഇൻസ്റ്റാൾ ചെയ്യണം.
അക്കൗണ്ട് ഓപ്പൺ ചെയ്യാം ഈസിയായി
ഓൺലൈൻ കെവൈസി പ്രക്രിയയിലൂടെ ഉപഭോക്താക്കൾക്ക് ഈസിയായി ഡിജിറ്റൽ എഫ്ഡി പദ്ധതിയിൽ അംഗമാകാം. ആദ്യം കെവൈസി പ്രക്രിയക്കായി ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറും പാൻ വിശദാംശങ്ങളും നൽകണം. തുടർന്ന് വീഡിയോ കെവൈസി ഓപ്ഷൻ ഉപയോഗിച്ച് കെവൈസി വിവരങ്ങൾ നൽകുക. ഒപ്പം ഓൺലൈൻ പേയ്മെന്റ് ഓപ്ഷനുകളിലൂടെ ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള ഓപ്ഷനും ബാങ്ക് നൽകുന്നു.
ALSO READ: ഉപഭോക്താക്കളുടെ പണത്തിന് എന്ത് സംഭവിക്കും? അടൂർ സഹകരണ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കാനുള്ള കാരണം ഇതാണ്
2 കോടി രൂപയിൽ താഴെയുള്ള തുകയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ആർബിഎൽ ബാങ്ക് , പൊതുവിഭാഗത്തിന് 3.50 ശതമാനം മുതൽ 7.80 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 8.30ശതമാനം വരെയും പലിശ വാഗ്ദാനം ചെയ്യുന്നു.