ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ സ്ഥിര നിക്ഷേപങ്ങളുണ്ടോ?പുതിയ നിയമങ്ങള്‍ അറിയാം

By Web Desk  |  First Published Dec 31, 2024, 6:17 PM IST

പുതിയ നിയമങ്ങള്‍ അനുസരിച്ച്, എന്‍ബിഎഫ്സികള്‍ക്ക് ചില അടിയന്തര ചെലവുകള്‍ വഹിക്കാന്‍ ഇപ്പോള്‍ പൊതു നിക്ഷേപങ്ങള്‍ ഉപയോഗിക്കാം,


ഇതര ധനകാര്യ സ്ഥാപനങ്ങൾ (നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍) ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ (എച്ച്എഫ്സി) എന്നിവയുടെ ഫിക്സഡ് ഡിപ്പോസിറ്റുകളുമായി (എഫ്ഡി) ബന്ധപ്പെട്ട പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. 2024 ഓഗസ്റ്റ് 12ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമുള്ള മാറ്റങ്ങളാണിത്.  പുതിയ നിയമങ്ങള്‍ അനുസരിച്ച്, എന്‍ബിഎഫ്സികള്‍ക്ക് ചില അടിയന്തര ചെലവുകള്‍ വഹിക്കാന്‍ ഇപ്പോള്‍ പൊതു നിക്ഷേപങ്ങള്‍ ഉപയോഗിക്കാം, എന്നാല്‍ ഇത് ആര്‍ബിഐ അനുമതിക്കും ചില നിബന്ധനകള്‍ക്കും വിധേയമായിരിക്കും.

1) ചെറിയ നിക്ഷേപങ്ങള്‍ (10,000 രൂപയില്‍ താഴെ) നിക്ഷേപകന്‍ മൂന്ന് മാസത്തിനുള്ളില്‍  തിരികെ ആവശ്യപ്പെടുകയാണെങ്കില്‍,  പലിശ കൂടാതെ എന്‍ബിഎഫ്സികള്‍ക്ക് തിരികെ നല്‍കാം.
2) മറ്റ് പൊതു നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന്‍റെ 50% അല്ലെങ്കില്‍ 5 ലക്ഷം രൂപ (ഏതാണ് കുറവ്) മൂന്ന് മാസത്തിന് മുമ്പ് പലിശ ഇല്ലാതെ പിന്‍വലിക്കാം. ബാക്കി തുകയ്ക്ക് ചട്ടങ്ങള്‍ അനുസരിച്ച് പലിശ നല്‍കും.

Latest Videos

3)  നിക്ഷേപകന്‍ ഗുരുതരമായ രോഗബാധിതനാണെങ്കില്‍, നിക്ഷേപിച്ച തുകയുടെ 100% പലിശ കൂടാതെ മൂന്ന് മാസത്തിന് മുമ്പ് പിന്‍വലിക്കാന്‍ അനുവദിക്കും.

4) പ്രകൃതി ദുരന്തങ്ങള്‍ മൂലമോ സര്‍ക്കാര്‍ പ്രഖ്യാപനം മൂലമോ ഉണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകള്‍ 'അടിയന്തര ചെലവുകള്‍' ആയി പരിഗണിക്കും.

5) ഈ നിബന്ധനപ്രകാരമുള്ള തുകകള്‍, മൂന്ന് മാസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ്  അകാലത്തില്‍ നിക്ഷേപം പിന്‍വലിക്കാന്‍ അര്‍ഹതയില്ലാത്ത നിലവിലുള്ള നിക്ഷേപ കരാറുകള്‍ക്കും ബാധകമാണ്.

6)  നേരത്തെ, എന്‍ബിഎഫ്സികള്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിന് രണ്ട് മാസം മുമ്പ് വിവരങ്ങള്‍ നല്‍കേണ്ടതായിരുന്നു. ഇപ്പോള്‍ ഈ കാലയളവ് 14 ദിവസമായി കുറച്ചു.

നോമിനേഷന്‍
നോമിനേഷന്‍, റദ്ദാക്കല്‍, അല്ലെങ്കില്‍ പുതുക്കല്‍ എന്നിവ ഉപഭോക്താവിന്‍റെ സമ്മതത്തോടെ പാസ്ബുക്കിലോ രസീതിലോ നോമിനിയുടെ പേര് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

click me!