രാജ്യത്തിനകത്ത് പണമയക്കുന്നതില്‍ കര്‍ശന നിരീക്ഷണം; പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

By Web Team  |  First Published Nov 5, 2024, 4:42 PM IST

ഫോണ്‍ നമ്പറും അപ്ഡേറ്റ് ചെയ്ത കെവൈസി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം


ള്ളപ്പണമിടപാട് തടയുന്നതിനും പണമിടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമായി രാജ്യത്തിനകത്ത് പണം അയയ്ക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് പുതുക്കിയ നിയമങ്ങള്‍.  കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള പണം കൈമാറ്റം  തടയുകയാണ് പുതിയ നിയമങ്ങളുടെ പ്രധാന ലക്ഷ്യം. ഫോണ്‍ നമ്പറും അപ്ഡേറ്റ് ചെയ്ത കെവൈസി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന്  പുതിയ നിയമം അനുശാസിക്കുന്നു.  പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 1 മുതല്‍ ആണ് പ്രാബല്യത്തില്‍ വന്നത്.

പ്രധാനപ്പെട്ട മാറ്റങ്ങളിവയാണ്  

Latest Videos

undefined

1. പണം അയയ്ക്കുന്ന ബാങ്ക് ഗുണഭോക്താവിന്‍റെ പേരും വിലാസവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
2. പണമടയ്ക്കുന്ന ബാങ്കുകള്‍ / ബിസിനസ് കറസ്പോണ്ടന്‍റുകള്‍ എന്നിവ ഫോണ്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളെ രജിസ്റ്റര്‍ ചെയ്യണം  
3. പണമടയ്ക്കുന്നയാള്‍ നടത്തുന്ന എല്ലാ ഇടപാടുകളും ഒരു അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്‍റിക്കേഷന്‍ വഴി പരിശോധിക്കും.
4. ക്യാഷ് ഡെപ്പോസിറ്റ് സംബന്ധിച്ച്  പണമടയ്ക്കുന്ന ബാങ്കുകള്‍  ആദായനികുതി നിയമത്തിലെ വ്യവസ്ഥകളും അതിന് കീഴില്‍ പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങളും/നിയന്ത്രണങ്ങളും പാലിക്കേണ്ടതാണ്.
5. ഐഎംപിഎസ്, നെഫ്റ്റ് ഇടപാടിന് ബാങ്ക് പണമടയ്ക്കുന്നയാളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം.
6 പണമയയ്ക്കാനായി ഫണ്ട് കൈമാറ്റം തിരിച്ചറിയുന്നതിനുള്ള ഒരു ഐഡന്‍റിഫയര്‍, ഇടപാടിന്‍റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.

2011 ഒക്ടോബര്‍ 5-ലെ ആര്‍ബിഐ വിജ്ഞാപനമനുസരിച്ച്,  ഒരു ബാങ്ക് ശാഖയില്‍   ഉപഭോക്താവിന് 2000 രൂപ വരെ പണം അയക്കാം. നെഫ്റ്റ് വഴി ഒരു ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 അയയ്ക്കാം. കൂടാതെ, ബിസിനസ് കറസ്പോണ്ടന്‍റുകള്‍, എടിഎം മുതലായവ മുഖേന ഒരു ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം, ഇത് വഴി പരമാവധി 25,000 രൂപ വരെ അയയ്ക്കാം 

tags
click me!