ലോൺ ലഭിക്കാൻ ഇനി തലവേദനയുണ്ടാകില്ല; പബ്ലിക് ടെക് പ്ലാറ്റ്ഫോമുമായി ആർബിഐ

By Web Team  |  First Published Aug 16, 2023, 4:54 PM IST

വായ്പ ആവശ്യമുള്ളവർക്ക് വേണ്ട   വിശദാംശങ്ങൾ ഡിജിറ്റലായി തടസ്സമില്ലാതെ ലഭ്യമാക്കാനും ഈ പബ്ലിക് ടെക് പ്ലാറ്റ്‌ഫോമിലൂടെ കഴിയും.


ടസ്സങ്ങളില്ലാതെ വായ്പകൾ സുഗമമായി ലഭ്യമാക്കാൻ പബ്ലിക് ടെക് പ്ലാറ്റ്ഫോമുമായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.  ആർബിഐയുടെ പൂർണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബ് നിർമ്മിക്കുന്ന ടെക് പ്ലാറ്റ്‌ഫോം ഓഗസ്റ്റ് 17 മുതലാണ് ആരംഭിക്കുക. വായ്പ പ്രക്രിയ കൂടുതൽ സുഗമവും, കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പബ്ലിക് ടെക് പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്. വായ്പ ആവശ്യമുള്ളവർക്ക് വേണ്ട   വിശദാംശങ്ങൾ ഡിജിറ്റലായി തടസ്സമില്ലാതെ ലഭ്യമാക്കാനും ഈ പബ്ലിക് ടെക് പ്ലാറ്റ്‌ഫോമിലൂടെ കഴിയും.

ALSO READ: നാളികേരത്തിന്‍റെ നാട്ടിലുണ്ടൊരു 'ഗ്രീന്‍ നട്ട്സ്'; ഇത് തേങ്ങാപാലിന്റെ വിജയഗാഥ

ഓരോ വായ്പക്കാരനും 160,000 രൂപ വരെയുള്ള കിസാൻ ക്രെഡിറ്റ്  വായ്പകൾ, ക്ഷീരകർഷകർക്കുള്ള വായ്പകൾ, ഈട് ഇല്ലാത്ത എംഎസ്എംഇ വായ്പകൾ, വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ തുടങ്ങിയ വായ്പകളാണ് തുടക്കത്തിൽ നൽകുക.ആധാർ ഇ-കെവൈസി, മധ്യപ്രദേശ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാന സർക്കാരുകളുടെ കൈവശമുള്ള  ഭൂരേഖകൾ പോലുള്ള സേവനങ്ങളുമായി ബന്ധിപ്പിക്കാനും,  സാറ്റലൈറ്റ് ഡാറ്റ , പാൻ കാർഡ് മൂല്യനിർണ്ണയം,  ആധാർ ഇ-സൈനിംഗ്, അക്കൗണ്ട് അഗ്രഗേഷൻ എന്നിവയെല്ലാം ഈ പബ്ലിക് ടെക് പ്ലാറ്റ്ഫോം വഴി സാധ്യമാകും. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തടസ്സങ്ങളില്ലാതെ സുഗമമായി പ്രവർത്തിക്കാനാവശ്യമായ ഒരു ഓപ്പൺ ആർക്കിടെക്ചർ, ഓപ്പൺ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ (എപിഐകൾ), എന്നിവയടങ്ങുന്ന പ്ലഗ് ആൻഡ് പ്ലേ പ്ലാറ്റ്ഫോമാണിത്.  

വിവരദാതാക്കൾക്കും, വിവരങ്ങൾ ആവശ്യമുള്ളവർക്കും  വേണ്ട വിവരങ്ങളും, വിശദാംശങ്ങളും ഉൾക്കൊള്ളുന്ന രീതിയിൽ ഒരു പൈലറ്റ് പ്രോജക്റ്റായി പ്ലാറ്റ്‌ഫോം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. വായ്പാ പ്രക്രിയയിൽ കാര്യക്ഷമത കൊണ്ടുവരാനും, വായ്പ ചെലവ് ചുരുക്കൽ, വേഗത്തിലുള്ള വിതരണം, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ പബ്ലിക് ടെക് പ്ലാറ്റ്ഫോം ആർബിഐ അവതരിപ്പിക്കുന്നത്.

Latest Videos

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

click me!