ആർബിഐ പലിശ നിരക്കുകൾ കൂട്ടിയേക്കും,വായ്പാ തിരിച്ചടവിന് ചെലവേറാൻ സാധ്യത

By Web Team  |  First Published Sep 30, 2022, 6:24 AM IST

നിരക്കുകൾ കൂട്ടിയാൽ പലിശ നിരക്ക് 5.9 ശതമാനത്തിലെത്തും. മൂന്ന് വർഷത്തെ ഉയർന്ന നിരക്കാവും ഇത്.



കൊച്ചി : റിസർവ് ബാങ്ക് പലിശ നിരക്കുകൾ വർധിപ്പിച്ചേക്കും. ഇന്ന് അവസാനിക്കുന്ന ധനനയ സമിതി യോഗത്തിൽ റിസവ് ബാങ്ക് ഗവർണർ പ്രഖ്യാപനം നടത്തും.റിപ്പോ നിരക്കിൽ 50 ബേസിക് പോയന്‍റിന്‍റെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ പലിശ നിരക്ക് 5.9 ശതമാനത്തിലെത്തും. മൂന്ന് വർഷത്തെ ഉയർന്ന നിരക്കാവും ഇത്.ആനുപാതികമായി ബാങ്കുകളും പലിശ നിരക്ക് ഉയർത്തുന്നതോടെ വായ്പകൾക്കുള്ള തിരിച്ചടവിന് ചെലവേറും. വിലക്കയറ്റം ഓഗസ്റ്റിൽ 7 ശതമാനത്തിലേക്ക് എത്തിയെന്നാണ് കണക്ക്. രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലായ സാഹചര്യവും കൂടി കണക്കിലെടുത്താണ് ആർബിഐ ഇടപെടൽ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസവർ പലിശയിൽ 75 ബേസിക് പോയന്‍റിന്‍റെ വർധനവ് കഴിഞ്ഞ ആഴ്ച വരുത്തിയിരുന്നു

ഹോം ലോൺ ഇഎംഐ മുടങ്ങിയോ? പ്രത്യാഘാതങ്ങൾ ഇവയാണ്

Latest Videos

click me!