വ്യവസായത്തിലും ജീവകാരുണ്യത്തിലും കാര്യമായ സംഭാവനകൾ നൽകിയ രത്തൻ ടാറ്റ ഈ പട്ടികയിൽ ഇല്ലാത്ത എന്തുകൊണ്ടാണ്? അദ്ദേഹത്തിന്റെ സമ്പത്ത് എത്രയാണ്?
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും ഫോബ്‌സ് മാസികയുടെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇവരുടെ പേരുകൾ നാം കാണാറുമുണ്ട്. എന്നാൽ, ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റ ഈ പട്ടികയിൽ ഇല്ലെന്നത് ആശ്ചര്യകരമാണ്. വ്യവസായത്തിലും ജീവകാരുണ്യത്തിലും കാര്യമായ സംഭാവനകൾ നൽകിയ രത്തൻ ടാറ്റ ഈ പട്ടികയിൽ ഇല്ലാത്ത എന്തുകൊണ്ടാണ്? അദ്ദേഹത്തിന്റെ സമ്പത്ത് എത്രയാണ്?
ടാറ്റ ഗ്രൂപ്പിൻ്റെ തലവനായ രത്തൻ ടാറ്റയ്ക്ക് വലിയ ജനസ്വീകാര്യതയാണ് ഉള്ളത്. കാരണം അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും സാധാരണക്കാരെ ചേർത്ത് നിർത്തുന്ന മനോഭാവവും ആണ്. രത്തൻ ടാറ്റയുടെ അസാധാരണമായ നേതൃത്വവും മിടുക്കും കമ്പനിയെ ഉയരങ്ങളിലെത്തിച്ചു. എന്നാൽ വ്യക്തിഗത ആസ്തി പരിശോധിക്കുമ്പോൾ ടാറ്റായുടെ ആസ്തി കുറവാണ്. ഹുറൂൺ ഇന്ത്യ പട്ടിക പ്രകാരം അദ്ദേഹത്തിൻ്റെ വ്യക്തിഗത ആസ്തി 3,800 കോടി രൂപയാണ്. സമ്പന്ന പട്ടികയിൽ 421-ാം സ്ഥാനത്താണ് ടാറ്റ.
undefined
എന്തുകൊണ്ടാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഇടംപിടിക്കാത്തത് എന്നതിന് ഒറ്റ കാരണമേ ഉള്ളു. ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള ടാറ്റയുടെ അചഞ്ചലമായ അർപ്പണബോധമാണ് അത്. . ടാറ്റ ഗ്രൂപ്പിൻ്റെ മുൻനിര നിക്ഷേപ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് നേടിയ ലാഭത്തിൻ്റെ ഭൂരിഭാഗവും പോകുന്നത് ടാറ്റ ട്രസ്റ്റിലേക്കാണ്. പിന്നീട് അത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാംസ്കാരിക സമ്പുഷ്ടീകരണം തുടങ്ങിയ പ്രധാന മേഖലകളിൽ ടാറ്റ ട്രസ്റ്റ് പണം ചെലവഴിക്കുന്നു.
അതായത്, ടാറ്റയുടെ സമ്പത്തിൻ്റെ ഗണ്യമായ തുക വ്യക്തിഗത നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനുപകരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നത് കൊണ്ടാണ് സമ്പന്ന പട്ടികയിൽ നാം അദ്ദേഹത്തിന്റെ പേര് കേൾക്കാത്തത്.