ബജറ്റിന് മുൻപ് നിർമല സീതാരാമന് ഉപദേശം നൽകി മുൻ ആർബിഐ ഗവർണർ; രാജ്യത്തിന് ആവശ്യമുള്ളത് ഇതൊക്കെയെന്ന് രഘുറാം രാജൻ

By Web Team  |  First Published Jul 12, 2024, 4:10 PM IST

രാജ്യത്തിന്‍റെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്കും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി ഉല്‍പാദന മേഖല വിപുലീകരിക്കുന്നതിനേക്കാള്‍ സേവന മേഖലയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് രഘുറാം രാജന്‍


കേന്ദ്രബജറ്റില്‍ പ്രധാന്യം നല്‍കേണ്ട വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്‍റെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്കും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി ഉല്‍പാദന മേഖല വിപുലീകരിക്കുന്നതിനേക്കാള്‍ സേവന മേഖലയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് രഘുറാം രാജന്‍ പറഞ്ഞു. വാര്‍ഷിക വേള്‍ഡ് ബാങ്ക് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പാദന മേഖല ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിശുദ്ധമായ ഒന്നല്ലെന്നും ഒട്ടേറെ വെല്ലുവിളികളാണ് ഈ രംഗം ആഗോള തലത്തില്‍ നേരിടുന്നതെന്നും അദ്ദേഹം അഭിപ്രാപപ്പെട്ടു. കയറ്റുമതി രംഗത്ത് നേരിടുന്ന പ്രതിസന്ധികളും ചൈന, വിയറ്റ്നാം. ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന കടുത്ത മല്‍സരവും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. രാഷ്ട്രീയമായും സാമ്പത്തികമായും ഉല്‍പാദന രംഗത്തെ ഉയര്‍ച്ച വെല്ലുവിളിയാണെന്നും  രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.

സമ്പദ് വ്യവസ്ഥ നയിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് സേവന മേഖലയായിരിക്കും എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ദേശം ഉള്‍ക്കൊള്ളിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ രഘുറാം രാജന്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കരസ്ഥമാക്കുന്നതിന് നൂതനത്വവും സര്‍ഗാത്മകതയും വളര്‍ത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

Latest Videos

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിന് രാജ്യം മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ എന്നത് കൊണ്ട് ഉയര്‍ന്ന പദവികള്‍ സൃഷ്ടിക്കുക എന്നത് മാത്രമല്ല. മറിച്ച് പുതിയ ജോലികളും ഭാവിയിലെ തൊഴിലവസരങ്ങളും വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കുകയാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധനമന്ത്രി നിർമല സീതാരാമന്‍ മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് വരുന്ന 23ആം തീയതിയാണ് അവതരിപ്പിക്കുന്നത്.

click me!