വജ്രവും സ്വർണ്ണവും മാണിക്യവും കൊണ്ട് അലങ്കാരം; ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ പേന

By Web Team  |  First Published Oct 20, 2023, 3:29 PM IST

945 കറുത്ത വജ്രങ്ങളും 123 മാണിക്യങ്ങളും കൊണ്ട് പൊതിഞ്ഞ ഈ ഫൗണ്ടൻ പേന സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, 


പേന ഉപയോഗിക്കാത്തവർ ഉണ്ടാകില്ല, പേനകൊണ്ട് എഴുതുമ്പോൾ എപ്പോഴെങ്കിലും ലോകത്തിലെ ഏറ്റവും വില കൂടിയ പേന ഏതാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തിന്റെ വിലയേക്കാൾ കൂടുതലാണ് ലോകത്തിലെ ഏറ്റവും വലിയ പേനയ്ക്ക്! കാരണം അറിയാം

ആഗോളതലത്തിൽ ഏറ്റവും വിലയേറിയ പേന എന്ന ചാർട്ടിൽ ഒന്നാമതുള്ളത് ടിബാൾഡിയുടെ ഫുൾഗോർ നോക്റ്റേണസ് ആണ്, 66 കോടി രൂപയ്ക്കാണ് ഈ പേന ലേലത്തിൽ വിറ്റുപോയത്.  കറുത്ത വജ്രങ്ങളാൽ അലങ്കരിച്ച ഈ അസാധാരണമായ ഫൗണ്ടൻ പേനയുടെ പേര് "നൈറ്റ് ഗ്ലോ" എന്നാണ്. 945 കറുത്ത വജ്രങ്ങളും 123 മാണിക്യങ്ങളും കൊണ്ട് പൊതിഞ്ഞ ഈ ഫൗണ്ടൻ പേന സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, 

Latest Videos

 പേനയുടെ ഘടനയും രൂപകൽപ്പനയും സുവർണ്ണ അനുപാതത്തിലാണുള്ളത്.  ഫുൾഗോർ നോക്റ്റേണസിന്റെ നിർമ്മാണം സ്വര്ണത്തിലാണെങ്കിലും അതിന്റെ അടപ്പിൽ ചുവപ്പ് മാണിക്യങ്ങൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്.  18 കാരറ്റ് സ്വർണ്ണ നിബ് ആണ് പേനയ്ക്കുള്ളത്. 

2020-ലാണ് ഫുൾഗോർ നോക്റ്റേണസ് പേന ഷാങ്ഹായിൽ ലേലത്തിൽ വിറ്റത്.  ഇന്നുവരെയുള്ള മറ്റേതൊരു പേനയെക്കാൾ ഉയർന്ന വിലയ്ക്കാണ് ലേലത്തിൽ പേന വിറ്റുപോയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!