എഫ്ഡി നേരത്തെ പിൻവലിക്കണോ, എഫ്ഡിക്ക് മുകളിൽ വായ്പ എടുക്കണോ? പെട്ടെന്ന് പണം ആവശ്യമെങ്കിൽ ഏത് വഴി തിരഞ്ഞെടുക്കാം

By Web Team  |  First Published Aug 3, 2024, 1:41 PM IST

ഒരു സാമ്പത്തിക പ്രതിസന്ധിയി ഉണ്ടാകുമ്പോൾ എഫ്‌ഡി കാലാവധി എത്തുന്നതിന് മുൻപ് പിൻവലിക്കണോ അതോ അതിനു മുകളിൽ ലോൺ എടുക്കണോ?


പ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ ചിലപ്പോൾ കടുത്ത പ്രതിസന്ധിയിലേക്ക് നിങ്ങളെ തള്ളിവിട്ടേക്കാം. എവിടെ നിന്നും വലിയൊരു തുക കണ്ടെത്തുമെന്ന് ചിന്തിക്കുമ്പോൾ പലപ്പോഴും പലരും വായ്പകളിലേക്ക് തിരിയും. അല്ലെങ്കിൽ നിങ്ങൾ മുൻകൂട്ടി സ്വരൂപിച്ച് വെച്ച നിക്ഷേപങ്ങളുണ്ടെങ്കിൽ അതിലേക്കായിരിക്കും. ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ക്ലോസ് ചെയ്യാനായിരിക്കും പലരും ആദ്യം ശ്രമിക്കുക. എന്നാൽ എഫ്ഡി അങ്ങനെ പെട്ടന്ന് ക്ലോസ് ചെയ്യാൻ കഴിയുമോ? അല്ലെങ്കിൽ മറ്റൊരു മാർഗം സ്ഥിര നിക്ഷേപത്തിന്റെ മുകളിൽ വായ്പ എടുക്കുക എന്നുള്ളതാണ്. 

റിസ്ക് കുറഞ്ഞതും ഉറപ്പായ വരുമാനം നൽകുന്നതുമായ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ കണക്കാപ്പെടുന്നത്. ഒരു സാമ്പത്തിക പ്രതിസന്ധിയി ഉണ്ടാകുമ്പോൾ എഫ്‌ഡി കാലാവധി എത്തുന്നതിന് മുൻപ് പിൻവലിക്കണോ അതോ അതിനു മുകളിൽ ലോൺ എടുക്കണോ എന്നുള്ള ആശയ കുഴപ്പം ഉണ്ടെങ്കിൽ അതിനെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. 

Latest Videos

undefined

സ്ഥിര നിക്ഷേപത്തിന് മുകളിൽ വായ്പ എടുക്കൽ

എഫ്ഡിക്ക് മുകളിൽ എടുക്കുന്ന വായ്പകൾക്ക് എത്ര രൂപ വരെ ലഭിക്കും?  നിങ്ങളുടെ നിക്ഷേപ തുകയുടെ മൂല്യത്തിൻ്റെ 80% മുതൽ 95% വരെ വായ്പയായി ലഭിക്കും. സാധാരണയായി ഇത് 25,000 മുതൽ 5 കോടി രൂപ വരെയാണ്. ഓരോ ബാങ്കിനും അനുസരിച്ച് ഏറ്റവും കുറഞ്ഞതും കൂടിയതുമായ വായ്പ തുകകൾ വ്യത്യാസപ്പെടാം. അതേസമയം,  
എഫ്ഡിക്ക് മുകളിൽ എടുക്കുന്ന വായ്പകളുടെ പലിശ നിരക്ക് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നതിനേക്കാൾ 100 മുതൽ 200 വരെ പോയിൻ്റ് കുറവാണ്. ഉദാഹരണത്തിന്, പേഴ്‌സണൽ ലോണിന് പലിശ  8% ഈടാക്കുകയാണെങ്കിൽ, എഫ്ഡിക്ക് മുകളിൽ എടുക്കുന്ന വായ്പയുടെ പലിശ 7% വരെ ആയിരിക്കും. 

കാലാവധിക്ക് മുൻപ് സ്ഥിര നിക്ഷേപം പിൻവലിക്കുമ്പോൾ 

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്ത തുക കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ ബാങ്കുകൾ നിങ്ങൾ പിഴ നൽകേണ്ടതായി വരും. ഇത് പലപ്പോഴും പലിശ നിരക്കിന്റെ ഒരു ശതമാനം വരെ ആയിരിക്കും. 

click me!