ബാങ്ക് എഫ്‌ഡികളുമായി മത്സരിക്കാനുറച്ചോ പോസ്റ്റ് ഓഫീസ് സ്‌കീമുകൾ? പലിശ അറിഞ്ഞാൽ ആർക്കായാലും മോഹം തോന്നിയേക്കും!

By Web Team  |  First Published Apr 11, 2023, 9:02 PM IST

പോസ്റ്റ് ഓഫീഫിന്‍റെ, സ്മോൾ സേവിംഗ്സ് സ്‌കീമുകൾക്ക് കീഴിലുള്ള രണ്ട് വർഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾക്ക് നിലവിൽ 6.9 ശതമാനമാണ് പലിശനിരക്ക


ആകർഷകമായ പലിശ നിരക്ക് ലഭ്യമാക്കുന്നതിനാൽ ബാങ്കുകളില സ്ഥിരനിക്ഷേപങ്ങളായിരുന്നു മിക്ക നിക്ഷേപകരുടെയും ഇഷ്ട ചോയ്‌സ്. സുരക്ഷിതമുള്ള എന്നാൽ റിസ്‌കില്ലാത്തതുമായ നിക്ഷേപപദ്ധതികളാണ് ബാങ്ക് എഫ് ഡികൾ. കേന്ദ്രസർക്കാർ സുരക്ഷിതത്വമുള്ള പോസ്റ്റ് ഓഫീസ് സ്‌കീമുകളിൽ നിരവധി പേർക്ക് അക്കൗണ്ട് ഉണ്ടെങ്കിലും, ബാങ്ക് എഫ് ഡികളുടെ അത്ര പോപ്പുലറല്ലായിരുന്നു. പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതികൾക്ക്, ബാങ്ക് എഫ് ഡികളുടെയത്ര പലിശവരുമാനമില്ലാത്തത് തന്നെയായിരുന്നു അതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. പോസ്റ്റ് ഓഫീഫിന്‍റെ, സ്മോൾ സേവിംഗ്സ് സ്‌കീമുകൾക്ക് കീഴിലുള്ള രണ്ട് വർഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾക്ക് നിലവിൽ 6.9 ശതമാനമാണ് പലിശനിരക്ക്. സമാന കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മിക്ക ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിന് തുല്യമാണിത്.

റിസ്ക്കില്ല, കണ്ണുംപൂട്ടി തെരഞ്ഞെടുക്കാം; നികുതി ആനുകൂല്യങ്ങളുള്ള 5 പോസ്റ്റ് ഓഫീസ് സ്‌കീമുകൾ, അറിയേണ്ടതെല്ലാം!

Latest Videos

undefined

2022 മെയ് മുതൽ ആർ ബി ഐ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ബാങ്കുകളും നിക്ഷേപങ്ങളുടെ നിരക്കുയർത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിലാണ് നിക്ഷേപ നിരക്കുകളിലേക്കുള്ള വർധനവ് വേഗത്തിലായത്. 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ ബാങ്കുകളുടെ പുതിയ നിക്ഷേപങ്ങളുടെ ശരാശരി നിക്ഷേപ നിരക്ക്  222 ബേസിസ് പോയിന്റുകൾ വർദ്ധിച്ചു. മുൻപത്തെ സമ്പത്തിക വർഷത്തിന്‍റെ ആദ്യപകുതിയിൽ ബാങ്കുകൾ ബൾക്ക് ഡെപ്പോസിറ്റുകൾ സമാഹരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് പുതിയ ബൾക്ക് ഡെപ്പോസിറ്റുകൾക്ക് 77 ബേസിസ് പോയന്റായി നിരക്കുയർത്തി.

2022-23 സാമ്പത്തികവർഷത്തിലെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ പാദത്തിൽ) ചെറുകിട സമ്പാദ്യ പദ്ധതികൾക്കു‌ളള പലിശ നിരക്ക് (എസ്എസ്ഐ) സർക്കാർ 10-30 ബേസിസ് പോയിന്‍റാണ് വർധിപ്പിച്ചത്. നടപ്പുസാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ (ജനുവരി-മാർച്ച് പാദത്തിൽ ) 10-70 ബേസിസ് പോയിന്‍റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്. 2020-21 രണ്ടാം പാദം മുതൽ 2022-23 രണ്ടാം പാദം വരെ തുടർച്ചയായ ഒമ്പത് മാസം പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതികളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെയാണ് തുടർന്നത്.

2023 ഫെബ്രുവരിയിലാണ് ആർ ബി ഐ അവസാനമായി റിപ്പോ നിരക്ക് ഉയർത്തിയത്. എസ് എസ് ഐകളുടെ പലിശനിരക്കിൽ തുടർച്ചയായി മൂന്ന് തവണ വർദ്ധനവ് ഉണ്ടായതോടെ, രണ്ട് വർഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾക്ക് നിലവിൽ 6.9 ശതമാനമാണ് പലിശനിരക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപത്തിന് എസ് ബി ഐയുടെ പലിശ നിരക്ക് 7 ശതമാനമാണ്.

 

click me!