ജനപ്രിയമായ സേവിംഗ് സ്‌കീമുകളില്‍ ഒന്നാണ് പോസ്‌ററ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം തികയാതെ വന്നാല്‍ കടം മേടിക്കുകയാണ് പോംവഴി. പണം കിട്ടാതെ വന്നാല്‍ നട്ടംതിരിയേണ്ടിയും വരും. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ പണം പിന്‍വലിക്കാന്‍ കഴിയുന്ന നിക്ഷേപപദ്ധതികളില്‍ അംഗമാണെങ്കില്‍ വലിയ ആശ്വാസമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതായത് ഓഹരി വിപണികളിലോ, മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിച്ച പണം പിന്‍വലിക്കുമ്പോള്‍ വരുന്ന കാലതാമസം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല. മാത്രമല്ല റിസ്‌ക് എടുക്കാന്‍ തീരെ താല്‍പര്യമില്ലാത്തവര്‍ക്ക് കണ്ണും പൂട്ടി തെരഞ്ഞെടുക്കാവുന്നതാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്. രാജ്യത്തെ ജനപ്രിയമായ സേവിംഗ് സ്‌കീമുകളില്‍ ഒന്നാണിത്. പോസ്‌ററ് ഓഫീസ് നിക്ഷേപ പദ്ധതിയ്ക്ക് കീഴില്‍ ഏതൊരാള്‍ക്കും തുടങ്ങാവുന്നതാണ് എന്ന പ്രത്യേകത കൂടിയുണ്ട് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക്.
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്
നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖ സന്ദര്‍ശിച്ച് എളുപ്പത്തില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. പ്രായപരിധി നിബന്ധനകളില്ലാത്തതിനാല്‍ ഏത് പ്രായക്കാർക്കും അക്കൗണ്ട് തുടങ്ങാവുന്നതാണ്. നിങ്ങളുടെ അക്കൗണ്ടില്‍ മിനിമം ഡെപ്പോസിറ്റ് ചെയ്യേണ്ട തുക 500 രൂപയാണ്. എന്നാല്‍ 50 രൂപ മുതല്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം. പരിധിയില്ല, പരമാവധി എത്ര തുകവേണമെങ്കിലും നിക്ഷേപിക്കുകയും ചെയ്യാം. ഒരാള്‍ക്ക് ഒരു അക്കൗണ്ട് ആണ് തുടങ്ങാനാവുക. ആവശ്യമെങ്കില്‍ ജോയിന്റ് അക്കൗണ്ടും എടുക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളുമായി സാമ്യമുള്ളവയാണ്.
ആകര്‍ഷകമായ പലിശനിരക്ക്
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ 4 ശതമാനം പലിശനിരക്കാണ് ഉപഭോക്താവിന നിലവില്‍് നല്‍കുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് വഴി ബാങ്ക് അക്കൗണ്ടിലെ സേവിംഗ്‌സ് അക്കൗണ്ടിനേക്കാള്‍ ഏകദേശം മൂന്നിലൊന്ന് അധികം പലിശനിരക്ക് നേടാവുന്നതാണ്. മാത്രമല്ല 33 ശതമാനം അധിക പലിശ നിരക്കും, ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ അധിക ആദായനികുതി കിഴിവും ലഭിക്കുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍.
ALSO READ : വിരമിക്കുന്നതിന് മുമ്പ് തന്നെ ഒരു ലക്ഷം പ്രതിമാസ പെൻഷൻ; പ്രീമിയം ഒറ്റ തവണ മാത്രം
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഇന്ത്യ പോസ്റ്റിന്റെ വെബ്്‌സൈറ്റ് വഴി ഓണ്‍ലൈനായോ, അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചോ അക്കൗണ്ട് തുറക്കാംം.
പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളില്‍ സൂക്ഷിക്കാവുന്ന മിനിമം ബാലന്‍സ് 500 രൂപയാണ്.
സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സ് 500 രൂപയില്‍ താഴെ വന്നാല്‍ മെയിന്റനന്‍സ് ചാര്‍ജ്ജ് (50) ഈടാക്കും
ബാലന്‍സ് 500 ല്‍ താഴെയായാല്‍ പലിശ ലഭിക്കില്ല
കുറഞ്ഞ നിക്ഷേപം 500 രൂപയാണ്, നിക്ഷേപതുക 500 ല്‍ നിന്നും ഉയര്‍ത്തിയാലേ പിന്‍വലിക്കല്‍ സാധ്യമാവുകയുള്ളു
ചെക്ക് ബുക്ക് ഇല്ലാതെ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിന് മിനിമം 50 രൂപ ഈടാക്കും.