സിനിമ കാണുമ്പോൾ വല്ലതും കൊറിക്കുക എന്നുള്ളതും മാറ്റാൻ കഴിയാത്ത ഒരു ശീലമാണല്ലോ ആശീലത്തിനു ഇപ്പോൾ നൽകേണ്ട വില വലുതാണ്. എന്തുകൊണ്ടാണ് തിയേറ്ററുകളിലെ പോപ്‌കോൺ ചെലവേറിയത്?
മാസത്തിലൊരിക്കൽ എങ്കിലും സിനിമ കാണാൻ തിയേറ്ററിൽ എത്താത്ത മലയാളികൾ കുറവായിരുന്നു പണ്ട്. എന്നാൽ കൊറോണയുടെ വരവോടെ നെറ്റ്ഫ്ലിക്‌സും ഹോട്ട് സ്റ്റാറും ഒടിടി റിലീസും ഒക്കെ ആയതോടുകൂടി തിയേറ്ററുകളിൽ പഴയ ഓളമില്ല. പഴമയുടെ പ്രൗഢിയിലേക്ക് തിയേറ്ററുകൾ തിരിച്ച് വരുന്നതേയുള്ളൂ. തിയേറ്ററുകളുടെ കാര്യമല്ല, തിയേറ്ററുകളിലെ പോപ്കോൺ ആണ് ഇവിടെ വിഷയം. എന്താണെന്നല്ലേ.. അതിന്റെ വില തന്നെ!
Read Also: 'മൂന്ന് ചോദ്യങ്ങൾ മതി ജീവിതം മാറി മറിയാൻ'; ജീവനക്കാരോട് ചോദ്യങ്ങളുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
തിയേറ്ററുകളിൽ എത്തി സിനിമ കാണുന്ന ഭൂരിഭാഗം പേരും പോപ്കോൺ അല്ലെങ്കിൽ മറ്റ് സ്നാക്സുകൾ ആയിട്ടായിരിക്കും കയറുക. സിനിമ കാണുമ്പോൾ വല്ലതും കൊറിക്കുക എന്നുള്ളതും മാറ്റാൻ കഴിയാത്ത ഒരു ശീലമാണല്ലോ.. 200 മുതൽ 1000 വരെയാണ് തിയേറ്ററുകളിൽ പോപ്കോണിന്റെ വില. അതായത് ഒരാൾ സിനിമാ ടിക്കറ്റിന് ചെലവാക്കുന്നതിന്റെ അത്രതന്നെയോ അതിൽ കൂടുതലോ ഈ കൊറിക്കലുകൾക്ക് വേണ്ടി ചെലവാക്കുന്നു എന്നർത്ഥം
അങ്ങനെ വരുമ്പോൾ കുടുംബ സമേതമായിട്ട് സിനിമ കാണാൻ വരുന്നവരുടെ കാര്യം പറയുകയേ വേണ്ടല്ലോ. ഭീമമായ ഒരു തുക ഈ ഇനത്തിൽ തന്നെ ചെലവാക്കേണ്ടതായി വരും. മൾട്ടിപ്ലക്‌സുകളിലെ പോപ്‌കോണിന്റെ അമിത വിലയെക്കുറിച്ച് പലരും പരാതിപ്പെടുന്നതിൽ അതിശയിക്കാനില്ല. എന്തുകൊണ്ടാണ് മാളുകളിലെ തിയേറ്ററുകൾ ആയാലും മറ്റുള്ളവ ആയാലും പോപ്‌കോണുകൾക്ക് വില കൂടുന്നത്?
Read Also: ലോൺ തിരികെ ലഭിക്കാൻ ഭീഷണിപ്പെടുത്തിയാൽ പണിപാളും; താക്കീതുമായി ആർബിഐ
ഒരു പാക്കറ്റ് പോപ്കോണിന് 10 രൂപ വരെ നൽകികൊണ്ടിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് 500 രൂപയ്ക്കും മുകളിലാണ് ഇവയുടെ വില. കാരണം വിശദീകരിക്കുകയാണ് പിവിആർ മൾട്ടിപ്ലക്‌സ് മേധാവി അജയ് ബിജിലി. ഇന്ത്യ സിംഗിൾ സ്‌ക്രീനുകളിൽ നിന്ന് മൾട്ടിപ്ലക്‌സുകളിലേക്ക് മാറുകയാണെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ബിഗ് സ്‌ക്രീനിൽ ഒരു സിനിമ കാണുമ്പോൾ പോപ്കോണിനും ഉയർന്ന വില നൽകേണ്ടി വരുന്നു.
കമ്പനിയെ സംബന്ധിച്ച് ഇതിലെ യുക്തി വളരെ ലളിതമാണ്. ഒരു മൾട്ടിപ്ലക്സിൽ ഒന്നിലധികം സ്‌ക്രീനുകൾ ഉണ്ടായിരിക്കും. കുറഞ്ഞത് 6 സ്‌ക്രീനുകൾ എങ്കിലും. ഇതെല്ലം എയർകണ്ടീഷൻ ചെയ്തിരിക്കണം മറ്റ് അറ്റ കുറ്റ പണികളും വൈദ്യതി ബില്ലും സ്ഥലത്തിനായി മാളുകൾക്ക് നൽകുന്ന വാടകയും ഉണ്ട്. ഇതിനെയെല്ലാം അഭിമുഖീകരിക്കണമെങ്കിൽ വിലതാരതമ്യേന ഉയർത്തിയെ മതിയാകുകയുള്ളു. പിന്നെ പോപ്കോൺ ഉണ്ടാക്കുന്നതിലെ മാറ്റങ്ങളും വില കൂട്ടാൻ കാരണമായിട്ടുണ്ട്. ഇത്രയും ചെലവുകൾ വരുമ്പോൾ ബിജിലിയുടെ അഭിപ്രായത്തിൽ, പോപ്‌കോണിന്റെ വില തികച്ചും ന്യായമാണ്.
Read Also: ഉപയോഗിക്കാത്ത മുറിയോ, വീടോ ഉണ്ടോ? വരുമാനം നല്കാൻ സ്റ്റാർട്ടപ് കമ്പനികൾ വിളിക്കുന്നു
ഒരു തിയേറ്ററിൽ സിനിമ കാണാൻ എത്തുമ്പോൾ ആ തിയേറ്ററിൽ നിങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ വിലയിരുത്തുക, ആസ്വദിക്കുക. നിങ്ങൾക്ക് ആഹ്ളാദകരമായ അനുഭവം സമ്മാനിക്കാൻ തിയറ്ററുകൾ നടത്തുന്ന പരിശ്രമം ഓർക്കുക. അപ്പോൾ ഒരുപക്ഷേ, നിങ്ങളുടെ പോപ്‌കോണിനായി നിങ്ങൾ നൽകിയ പണത്തെക്കുറിച്ച് നിങ്ങൾ വിഷമിക്കില്ലായിരിക്കാം എന്ന് അജയ് ബിജിലി പറയുന്നു.