അക്കൗണ്ടിൽ പണം ഇല്ലെന്ന് ഓർക്കാതെയാണോ എടിഎമ്മിലെത്തുന്നത്. എങ്കിൽ ഈ മറവിക്കും അശ്രദ്ധയ്ക്കും ഇനി പണം നൽകണം. പണമില്ലാത്തതിനാൽ പരാജയപ്പെട്ട എടിഎം ഇടപാടുകൾക്ക് അടുത്ത മാസം മുതല്‍ ചാർജ്ജ്
അക്കൗണ്ടിൽ പണമുണ്ടോ ഇല്ലയോ എന്നൊന്നും ചിന്തിക്കാതെ, എടിഎമ്മിൽ പോയി കാർഡ് സ്വയപ്പ് ചെയ്യുന്ന ശീലമുണ്ട് പലർക്കും. എന്നാൽ അത്തരക്കാർക്ക് പണികിട്ടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. അക്കൗണ്ടിൽ മതിയായ പണമില്ലാതെ, എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചാൽ, പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്നും ചാർജ്ജ് ഈടാക്കുമെന്ന് വ്യക്തമാക്കുകയാണ് പിഎൻബി.
മതിയായ പണമില്ലാത്തതിനാൽ പരാജയപ്പെടുന്ന ആഭ്യന്തര പണം പിൻവലിക്കൽ നടപടികൾക്ക് 2023 മെയ് ഒന്നുമുതൽ 10 രൂപയും, ജിസ്ടിയും ഈടാക്കും എന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നത്.
ALSO READ: ബാങ്കുകൾ 15 ദിവസം തുറക്കില്ല; ഏപ്രിലിലെ ബാങ്ക് അവധികൾ
undefined
പരാജയപ്പെട്ട എടിഎം ഇടപാടുകൾക്കായി പിഎൻബി വെബ്‌സൈറ്റിൽ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
പുതുക്കിയ ഡെബിറ്റ് കാർഡ് ചാർജുകൾ, പ്രീപെയ്ഡ് കാർഡ് ഇഷ്യൂവൻസ് ചാർജുകൾ, വാർഷിക മെയിന്റനൻസ് ചാർജുകൾ എന്നിവ നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബാങ്കിന്റെ അറിയിപ്പുണ്ട്.. അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ ഡെബിറ്റ് കാർഡ് വഴിയുള്ള പിഒഎസ്, പോലുള്ള ഇടപാടുകൾ നിരസിക്കപ്പെട്ടാൽ ചാർജുകൾ ഈടാക്കി തുടങ്ങാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.
ALSO READ: മുകേഷ് അംബാനി സ്വന്തമാക്കിയ 2000 കോടിയുടെ ആഡംബര ഹോട്ടൽ; വാങ്ങലിനു പിന്നിലുള്ള ലക്ഷ്യം
കാർഡ് നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്താൽ
ALSO READ:എയർ ഇന്ത്യയ്ക്കായി 14,000 കോടി കടം വാങ്ങി ടാറ്റ; എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും സഹായിക്കും
ഓർക്കുക ഒരു തവണ ഹോട്ട്ലിസ്റ്റ് ചെയ്ത ഡെബിറ്റ് കാർഡ് ഡി-ഹോട്ട്ലിസ്റ്റ് ചെയ്യാൻ കഴിയില്ല. മാത്രമല്ല ഉപഭോക്താക്കളുടെ അക്കൗണ്ട്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, പാസ്സ്‌വേർഡ്, പിൻ നമ്പറുകൾ, ഒടിപി, ഇമെയിൽ ഐഡി എന്നീ ബാങ്ക് വിശദാംശങ്ങൾ ആരുമായും ഷെയർ ചെയ്യരുതെന്നും, ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന ഇ-മെയിലുകൾ, കോളുകൾ, മെസ്സേജുകൾ എന്നിവ കുറ്റകരമാണെന്നും, ഇത്തരം വിവരങ്ങൾ നൽകരുതെന്നും വെബ്‌സൈറ്റില്‍ പറയുന്നു. ബാങ്ക്, ആർബിഐ, ആദായ നികുതി വകുപ്പ്, പോലീസ് തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ട് നിങ്ങളെ കോൺടാക്ട് ചെയ്യുകയുമില്ല.. എന്തെങ്കിലും ഇതുപോലുള്ള സന്ദർഭങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ പാസ്വേഡുകൾ / പിൻ നമ്പർ ഉടൻ മാറ്റണമെന്നും, ഇതിൽ ബാങ്കിന് ബാധ്യതയില്ലെന്നും വെബ്‌സൈറ്റിൽ പറയുന്നു.
ALSO READ: സാമ്പത്തിക കാര്യങ്ങളിലെ മാറ്റങ്ങൾ; ഏപ്രിൽ 1 മുതൽ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങൾ