രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിന് വാഗ്ദാനം ചെയ്യുന്നത് ഉയർന്ന പലിശ. മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. 8.05 ശതമാനം പലിശയാണ് പിഎൻബി നിക്ഷേപകർക്ക് നൽകുക.
പിഎൻബിയുടെ 666 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുമ്പോൾ മുതിർന്ന പൗരന്മാർക്ക് 7.75 പലിശയും സാധാരണ നിക്ഷേപകർക്ക് 7.25 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. സൂപ്പർ സീനിയർ പൗരന്മാർക്ക് മികച്ച പലിശ നിരക്ക് ലഭിക്കുമെങ്കിലും മറ്റ് വിഭാഗങ്ങൾക്ക് ഏറ്റവും മികച്ച പലിശയാണ് ലഭിക്കുക. അതായത്, സാധാരണ നിക്ഷേപകർക്ക് 7.25 ശതമാനത്തേക്കാൾ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റ് ബാങ്കുകളുണ്ട്.
undefined
ALSO READ : 500 കോടിയുടെ 'ഗുലിത മാൻഷൻ' മുകേഷ് അംബാനിയുടെ ഏകമകളുടെ വീട്
രണ്ട് വർഷത്തിന് മുകളിലും മൂന്ന് വർഷത്തിന് താഴെയും കാലാവധി വരുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയും സൂപ്പർ സീനിയർ പൗരന്മാർക്ക് 7.80 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ആർബിഐ റിപ്പോ നിരക്ക് കുത്തനെ ഉയർത്തിയതോടെയാണ് രാജ്യത്തെ പൊതുമേഖലാ സ്വകാര്യമേഖല ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയത്. വരുന്ന ധന നയ യോഗത്തിലും ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയേക്കും അങ്ങനെ വരുമ്പോൾ നിക്ഷേപ നിരക്കുകൾ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പണപ്പെരുപ്പം കുറയാൻ സാധ്യതയുള്ളതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുപക്ഷേ അടുത്ത വർഷം ആദ്യം നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഉയർന്ന പലിശനിരക്കിൽ നിക്ഷേപിക്കാനുള്ള അവസരം ഈ വർഷം അവസാനം വരെ ലഭിച്ചേക്കാം