ഫിക്സഡ് ഡെപ്പോസിറ്റ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? റിസ്കില്ലാതെ എങ്ങനെ കൂടുതൽ വരുമാനം നേടാം, ഉയർന്ന പലിശ നൽകുന്ന പൊതുമേഖലാ ബാങ്ക് ഇതാണ്
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അടിസ്ഥാന പലിശ നിരക്കുകളെ സ്വാധീനിക്കുന്ന റിപ്പോ നിരക്കില്‍ തുടര്‍ച്ചയായ വര്‍ധന റിസര്‍വ് ബാങ്ക് നടപ്പാക്കിയതോടെ വലിയൊരു ഇടവേളയ്ക്കു ശേഷം സ്ഥിര നിക്ഷേപങ്ങളില്‍ (എഫ്ഡി) നിന്നുള്ള ആദായം ആകര്‍ഷകമായ നിലയിലേക്ക് മടങ്ങിയെത്തി. ചെറുകിട ബാങ്കിംഗ് സ്ഥാപനങ്ങളാണ് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ ആദ്യം വര്‍ധിപ്പിച്ചത്. സാവധാനമെങ്കിലും വന്‍കിട വാണിജ്യ ബാങ്കുകളും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.
ഇത്തരത്തില്‍ 2 കോടിയില്‍ താഴെയുള്ള എഫ്ഡി നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയ രാജ്യത്തെ മുന്‍നിര പൊതുമേഖല ധനകാര്യ സ്ഥാപനമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അഥവാ പിഎന്‍ബി. നിര്‍ദിഷ്ട കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8 ശതമാനത്തിനു മുകളില്‍ പലിശയും പിഎന്‍ബി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് പുതുക്കി നിശ്ചയിച്ച പലിശ നിരക്കുകള്‍ ഡിസംബര്‍ 19 മുതല്‍ പ്രാബല്യത്തിലായിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
undefined
പലിശ നിരക്കുകള്‍ പുതുക്കിയതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ വിവിധ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പൊതു വിഭാഗത്തില്‍ 3.50 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 4.00 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശയും ലഭിക്കും. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 4.30 ശതമാനം മുതല്‍ 8.05 ശതമാനം വരെ പലിശയാണ് പിഎന്‍ബി വാഗ്ദാനം ചെയ്യുന്നത്. 80 വയസ് പൂര്‍ത്തിയായ സ്ഥിരതാമസക്കാരനായ വ്യക്തികളെയാണ് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ എന്നു വിശേഷിപ്പിക്കുന്നത്.
അതേസമയം പിഎന്‍ബിയില്‍ ഏറ്റവും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത് 666 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ്. ഇതില്‍ പൊതു വിഭാഗത്തിന് 7.25 ശതമാനം പലിശയും സീനിയര്‍ സിറ്റിസണ്‍സ് നിക്ഷേപകരുടെ വിഭാഗത്തില്‍ 7.75 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.05 ശതമാനം വീതം പലിശയുമാണ് ബാങ്ക് നല്‍കുന്നത്.
അതുപോലെ 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള കാലാവധിയിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പൊതു വിഭാഗത്തില്‍ 3.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.00 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 4.30 ശതമാനം വീതവും ആദായം ലഭിക്കും. 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് പൊതു വിഭാഗത്തില്‍ 4.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.00 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തില്‍ 5.30 ശതമാനം വീതവും പലിശ നേടാം.
സമാനമായി ഒരു വര്‍ഷത്തെ എഫ്ഡി നിക്ഷേപത്തിന് പൊതു വിഭാഗത്തില്‍ 6.30 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.80 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് നിക്ഷേപകര്‍ക്ക് 7.10 ശതമാനം നിരക്കിലും ആദായം ലഭിക്കും. അതേസമയം 600 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് പൊതു വിഭാഗത്തില്‍ 7.00 ശതമാനവും സീനിയര്‍ സിറ്റിസണ്‍സിന് 7.50 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനം വീതം പലിശയും നല്‍കുന്നു. 5 വര്‍ഷത്തിനു മുകളിലേക്ക് 10 വര്‍ഷം വരെയുള്ള കാലയളവില്‍ എഫ്ഡി നിക്ഷേപിക്കുന്നവര്‍ക്ക് പൊതു വിഭാഗത്തില്‍ 6.50 ശതമാനം നിരക്കിലും സീനിയര്‍ സിറ്റിസണ്‍സിനും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തിലും 7.30 ശതമാനം നിരക്കിലുമാണ് പലിശ നല്‍കുന്നത്