ഏതൊക്കെ രാജ്യങ്ങളിലിൽ യുപിഐ ഉപയോഗിക്കാൻ കഴിയും എന്നുള്ളത് അറിഞ്ഞിരിക്കുക. യാത്ര പ്ലാൻ ചെയ്യുമ്പോൾ ഈ സ്ഥലങ്ങൾ വേണമെങ്കിൽ തെരഞ്ഞെടുക്കുക.
പുതുവർഷത്തിൽ വിദേശയാത്ര പോകാൻ പ്ലാൻ ചെയ്യുന്നവരാണോ? ക്രിസ്മസ്, പുതുവത്സര അവധികൾ പരമാവധി പ്രയോജനപ്പെടുത്താൻ കണക്കുകൂട്ടുന്നവർ പാസ്പോർട്ട് പൊടി തട്ടി എടുക്കുകയാണെങ്കിൽ ഒപ്പം പണത്തിന്റെ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക. ഏതൊക്കെ രാജ്യങ്ങളിലിൽ യുപിഐ ഉപയോഗിക്കാൻ കഴിയും എന്നുള്ളത് അറിഞ്ഞിരിക്കുക. പ്ലാൻ ചെയ്യുമ്പോൾ ഈ സ്ഥലങ്ങൾ വേണമെങ്കിൽ തെരഞ്ഞെടുക്കുക.
ജിപേ, ഫോൺ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ മൊബൈൽ പേയ്‌മെൻ്റ് ആപ്പുകൾ എവിടെയൊക്കെ ഉപയോഗിക്കാം? അന്താരാഷ്ട്ര ഇടപാടുകൾക്കായി യുപിഐ എങ്ങനെ ഉപയോഗിക്കാം എന്നറിയാം
* അന്തർദേശീയ ഉപയോഗത്തിനായി യുപിഐ സജീവമാക്കാൻ ആദ്യം യുപിഐ ആപ്പ് തുറക്കുക
* പ്രൊഫൈൽ തുറക്കുക
* നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക, "യുപിഐ ഇൻ്റർനാഷണൽ" അല്ലെങ്കിൽ "യുപിഐ ഗ്ലോബൽ" എന്നത് തുറക്കുക.
* ഒരു സാധുത കാലയളവ് തിരഞ്ഞെടുത്ത് യുപിഐ പിൻ നൽകി ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുക.
ഇങ്ങനെ ഓരോ ആപ്പും പ്രത്യേകം പ്രവർത്തനക്ഷമമാക്കണം. ഒരേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒന്നിലധികം യുപിഐ ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ, ഓരോ ആപ്പിലും ഈ ഫീച്ചർ പ്രത്യേകം സജീവമാക്കേണ്ടതുണ്ട്.
യുപിഐ വിദേശത്ത് എവിടയൊക്കെ സ്വീകരിക്കപ്പെടും
സിംഗപ്പൂർ
ശ്രീലങ്ക
മൗറീഷ്യസ്
ഭൂട്ടാൻ
നേപ്പാൾ
യു.എ.ഇ