സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ചുവടുമാറ്റാൻ ഫോൺ പേ. വലിയ പദ്ധതികളുമായാണ് ഇന്ത്യൻ മണ്ണിലേക്ക് ഫോൺപേ എത്തുന്നത്, കാരണം ഇതാണ്
ദില്ലി: പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സിംഗപ്പൂറിൽ നിന്നും ഫോൺപേ ഇന്ത്യയിലെത്തുന്നത്.
Read Also: കുന്ദവിയായി അമുൽ പെൺകുട്ടി; എആർ റഹ്മാനും മണിരത്നത്തിനും അമുലിന്റെ സ്നേഹാദരം
മൂന്ന് ഘട്ടങ്ങളിലായാണ് ഈ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്കുള്ള കൂടുമാറ്റം ഫോൺപേ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം സിംഗപ്പൂരിലുള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഫോൺപേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കുടകീഴിലേക്ക് കൊടുവന്നു. ഇൻഷുറൻസ് ബ്രോക്കിംഗും വെൽത്ത് ബ്രോക്കിംഗ് സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. തുടർന്ന് രണ്ടാമതായി ഫോൺപേ ജീവനക്കാർക്കായി പുതിയ സ്റ്റോക്ക് ഉടമസ്ഥത പ്ലാൻ അവതരിപ്പിച്ചു. ഇതിലൂടെ ജീവനക്കാരുടെ നിലവിലുള്ള സ്റ്റോക്ക് ഉടമസ്ഥത പ്ലാനുമായി പുതിയതിനെ സംയോജിപ്പിച്ചു. മൂന്നാമതായി ഓട്ടോമാറ്റിക് ഓവർസീസ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് നിയമങ്ങൾ പ്രകാരം ഫോൺപേ അടുത്തിടെ ഏറ്റെടുത്ത ഇന്ഡസ് ഓഎസ് ആപ്പ്‌സ്റ്റോറിന്റെ ഉടമസ്ഥാവകാശവും സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റി.
Read Also: രുചികരമായ ഭക്ഷണം വിളമ്പാൻ എയർ ഇന്ത്യ; ആഭ്യന്തര വിമാന സർവീസുകളിൽ ഇനി പുതിയ മെനു
അതേസമയം, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഫോൺ പേ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. 2022 അവസാനത്തോടെ ഫോൺപേ, രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം 2023 -ഓടെ നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും .
അടുത്ത 12 മാസത്തിനുള്ളിൽ ബംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതിയ നിയമനങ്ങൾ നടത്താനാണ് ഫോൺ പേയുടെ നീക്കം. എഞ്ചിനീയറിംഗ്, മാർക്കറ്റിങ്, അനലിറ്റിക്‌സ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയിൽസ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 2,800ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോൺ പേ സൃഷ്ടിക്കുക.
Read Also: കശ്മീരി ആപ്പിൾ കടൽ കടക്കും; ആദ്യമായി രുചിക്കാൻ യുഎഇ