2025-ൽ പിഎഫ് നിയമങ്ങൾ മാറുന്നു; വരിക്കാര്‍ അറിഞ്ഞിരിക്കണം ഈ നിര്‍ണായകമായ മാറ്റങ്ങള്‍

By Web Desk  |  First Published Jan 1, 2025, 4:39 PM IST

ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ഇപിഎഫ്ഒ ചട്ടങ്ങളിലെ മാറ്റങ്ങള്‍ ഏതെല്ലാം എന്ന് പരിശോധിക്കാം


എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന വര്‍ഷമാണ് 2025. ലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാരെ  ഇ പി എഫ് യില്‍ വരുന്ന എന്ത് മാറ്റങ്ങളും സ്വാധീനിക്കും. ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ഇപിഎഫ്ഒ ചട്ടങ്ങളിലെ മാറ്റങ്ങള്‍ ഏതെല്ലാം എന്ന് പരിശോധിക്കാം

 പി എഫ് തുക എടിഎം വഴി പിന്‍വലിക്കാം

Latest Videos

 അടിയന്തര ആവശ്യങ്ങളുള്ളപ്പോള്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നത് ഏറെ ദുഷ്കരമാണ്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്ക് എടിഎം വഴി പിഎഫ് നിക്ഷേപം പിന്‍വലിക്കാനുള്ള സമഗ്രമായ മാറ്റത്തിന് ഈ വര്‍ഷം തുടക്കമിടും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആയിരിക്കും ഈ സേവനം ആരംഭിക്കുക

 ജീവനക്കാരുടെ വിഹിതത്തിന്‍റെ പരിധി

 നിലവില്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 12% ആണ് പിഎഫ് വിഹിതമായി നല്‍കേണ്ടത്. എന്നാല്‍ ജീവനക്കാര്‍ക്ക് എത്ര തുക അധികം അടയ്ക്കാന്‍ സാധിക്കുമോ അത്രയും അടക്കാനുള്ള സംവിധാനത്തിന് ഈ വര്‍ഷം മുതല്‍ തുടക്കമാകും

 ഓഹരി വിപണിയിലെ ഇപിഎഫ് നിക്ഷേപം

 പിഎഫ് വരിക്കാര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരി വിപണിയിലെ നിക്ഷേപം വര്‍ധിപ്പിച്ചേക്കും

 പി എഫ് പെന്‍ഷന്‍ ബാങ്ക് വഴി

സെന്‍ട്രലൈസ്ഡ് പെന്‍ഷന്‍ പെയ്മെന്‍റ് സിസ്റ്റം വഴി രാജ്യത്ത് ഏത് ബാങ്കുകള്‍ വഴിയും പിഎഫ് പെന്‍ഷന്‍ ലഭിക്കുന്ന സംവിധാനത്തിന് ഈ വര്‍ഷം മുതല്‍ തുടക്കമാകും. 78 ലക്ഷം വരുന്ന പെന്‍ഷന്‍കാര്‍ക്ക് ഇത് ഗുണം ചെയ്യും. വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് പോകുന്ന പെന്‍ഷന്‍കാര്‍ക്ക് ഇത് വലിയ ആശ്വാസമാകും.  പെന്‍ഷന്‍ രേഖകള്‍ ഒരു ഓഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള ബുദ്ധിമുട്ടും ഇതോടെ ഒഴിവാകും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പെന്‍ഷന്‍ തുക കൈപ്പറ്റാന്‍ ഏറെ ദൂരം പോകേണ്ടി വരുന്നത് പെന്‍ഷന്‍കാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു

tags
click me!