വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാം, ഈ നിബന്ധനകൾ പാലിക്കണം എന്ന് ആകാശ എയർ. ബുക്കിംഗ് ഉടനെ ആരംഭിക്കും. നിരക്കുകൾ അറിയാം
ദില്ലി: വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി ആകാശ എയർ. നവംബർ 1 മുതൽ ആണ് യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാൻ അവസരം ഒരുങ്ങുന്നത്. അതേസമയം ക്യാബിനിൽ വളർത്തു മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതി ആകാശ എയർ ചില നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോയിൽ കൂടരുത് എന്നുള്ളതാണ് പ്രധാന നിർദേശം. ഏഴ് കിലോയിൽ കൂടുതലാണ് ഭാരമെങ്കിൽ കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യിപ്പിക്കേണ്ടതായി വരും എന്നും എയർലൈൻ വ്യക്തമാക്കുന്നു.
Read Also: വാട്ട്‌സ്ആപ്പ് ഉണ്ടോ? ബാങ്കിംഗ് സേവനങ്ങൾ നല്കാൻ ഈ ബാങ്കുകൾ തയ്യാർ
വളർത്തു മൃഗങ്ങളോടൊപ്പം യാത്ര ചെയ്യാനുള്ള ബുക്കിംഗ് ഒക്ടോബർ 15 മുതൽ ആരംഭിക്കും എന്ന് ആകാശ എയറിന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് എക്‌സ്പീരിയൻസ് ഓഫീസർ ബെൽസൺ കുട്ടീന്യോ വ്യക്തമാക്കി. വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറാൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തോടെ. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്ന രണ്ടാമത്തെ വാണിജ്യ ഇന്ത്യൻ കാരിയറായി ആകാശ എയർ മാറി. നേരത്തെ വളർത്തു മൃഗങ്ങളെ യാത്രയ്ക്കായി അനുവദിച്ച ഏക വാണിജ്യ എയർലൈൻ എയർ ഇന്ത്യയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷമാണ് എയർ ഇന്ത്യ വളർത്തു മൃഗങ്ങളെ അനുവദിച്ചത്.
അതേസമയം, വളർത്തു മൃഗങ്ങളെ കൂടെ കൊണ്ടുപോകുന്നതിന് ഈടാക്കുന്ന നിരക്ക് എത്രയാണെന്ന് ആകാശ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ ചെലവ് കുറഞ്ഞ എയർലൈനായ ആകാശ എയർ അമിത തുക ഈടാക്കില്ലെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
Read Also: സീനിയർ സിറ്റിസൺ ആണോ? നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നല്കാൻ ഈ ബാങ്ക്
2023 മാർച്ചോട് കൂടി 18 ബ്രാൻഡ്-ന്യൂ വിമാനങ്ങൾ കൂടി ആകാശയുടെ കീഴിലെത്തും എന്ന് സിഇഒ വിനയ് ദുബെ എഎൻഐയോട് പറഞ്ഞു. 2022 ഓഗസ്റ്റ് ഏഴ് മുതലാണ് ആകാശ പറന്നു തുടങ്ങിയത്. വിജകരമായി 60 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ് ആകാശ എയർ.