പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ഉദ്ഘാടന ദിവസം പ്രസിഡന്റ് ദ്രൗപതി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യും.
ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ 2024 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ മോദി സർക്കാരിനായി നിർണായക ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ഉദ്ഘാടന ദിവസം പ്രസിഡന്റ് ദ്രൗപതി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യും.
ഇടക്കാല ബജറ്റിൽ, സ്ത്രീ കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കാനുള്ള നിർദ്ദേശം ഉണ്ടായേക്കാമെന്നുള്ള റിപ്പോർട്ടുണ്ട്. ഇത് സർക്കാരിന് 12,000 കോടി രൂപ അധിക ബാധ്യത വരുത്തും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണ്ണ ബജറ്റിന് പകരം ഇടക്കാല ബജറ്റായിരിക്കും ഇത്തവണ.
undefined
എന്താണ് ഇടക്കാല ബജറ്റ്?
ഒരു തിരഞ്ഞെടുപ്പ് വർഷത്തിലോ സമ്പൂർണ ബജറ്റിന് സമയം തികയാതെ വരുമ്പോഴോ ഭരിക്കുന്ന സർക്കാർ ഇടക്കാല ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ പുതിയ സർക്കാർ ആയിരിക്കും മുഴുവൻ വാർഷിക ബജറ്റും തയ്യാറാക്കുക.
മുൻവർഷങ്ങലിൽ ചെയ്തതുപോലെ ഒരു നീണ്ട സാമ്പത്തിക സർവേയ്ക്ക് പകരം, 2024-25 ലെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചുള്ള ഒരു ഹ്രസ്വ റിപ്പോർട്ട് അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ജനുവരി അവസാന വാരം ആരംഭിക്കാൻ സാധ്യതയുള്ള ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡുകളുടെ ചെലവ് നിർദ്ദേശങ്ങൾ ധനമന്ത്രാലയം തേടിയിട്ടുണ്ട്. 2023-24 ലെ ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡുകളുടെ രണ്ടാം ബാച്ച് തുടർന്നുള്ള ബജറ്റ് സെഷനിൽ പാർലമെന്റിന് മുമ്പാകെ സമർപ്പിക്കാൻ നിർദ്ദേശിച്ചതായി ധനമന്ത്രാലയം ഓഫീസ് മെമ്മോറാണ്ടത്തിൽ അറിയിച്ചു.