പാൻ കാർഡ് വിവരങ്ങൾ മോഷ്ടിക്കപ്പെട്ടേക്കാം. ഈ സന്ദേശങ്ങളോട് പ്രതികരിക്കരുത്, മുന്നറിയിപ്പ് നൽകി പിഐബി

By Web Team  |  First Published Dec 25, 2024, 5:38 PM IST

സർക്കാർ ഉദ്യോഗസ്ഥനെന്ന് നടിച്ചുള്ള പാൻ കാർഡ്  തട്ടിപ്പാണ് നിലവിൽ കൂടുതലുള്ളത്. ഈ മെയിലിൽ ഇ-പാൻ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും.


രാജ്യത്തെ പൗരന്റെ പ്രധാന രേഖകളാണ് പാൻ കാർഡും ആധാർ കാർഡും. ദൈനംദിന ആവശ്യങ്ങൾക്ക് പോലും ഇവ രണ്ടും ആവശ്യമായി വരാറുണ്ട്. ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുന്നത് മുതൽ ചില ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യുന്നതിന് വരെ ഇവ പ്രധാനമാണ്. ഈ കാർഡുകളിൽ ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ ദുരുപയോഗം ചെയ്യാനും തട്ടിപ്പ് നടത്താനും സാധ്യത കൂടുതലാണ്. പിഐബി ഫാക്റ്റ് ചെക്ക് പ്രകാരം പാൻ കാർഡുകൾ വഴിയുള്ള തട്ടിപ്പ് വർദ്ധിച്ചുവരികയാണ്.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം. ഇമെയിലിലൂടെ സർക്കാർ ഉദ്യോഗസ്ഥനെന്ന് നടിച്ചുള്ള പാൻ കാർഡ്  തട്ടിപ്പാണ് നിലവിൽ കൂടുതലുള്ളത്. ഈ മെയിലിൽ ഇ-പാൻ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും. കൂടാതെ, "ഇ-പാൻ കാർഡ് സൗജന്യമായി ഓൺലൈനിൽ ഡൗൺലോഡ് ചെയ്യുക: ഒരു ഘട്ടം ഘട്ടമായുള്ള ഗൈഡ്" എന്ന തലക്കെട്ടോടെയാണ് ഇമെയിൽ വരുന്നതെന്ന് പിഐബി വ്യക്തമാക്കിയിട്ടുണ്ട്. ഈ സന്ദേശം തികച്ചും വ്യാജമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പിഐബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Latest Videos

undefined

തട്ടിപ്പ് പ്രവർത്തിക്കുന്നത് എങ്ങനെ... 

ഇ-പാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം അടങ്ങുന്ന മെയിൽ ആണ് തട്ടിപ്പുകാർ അയക്കുന്നത്. ഇതിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ലിങ്കുകളും അടങ്ങിയിരിക്കുന്നു. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് എന്നും വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും പിഐബി വ്യക്തമാക്കിയിട്ടുണ്ട്. 

എങ്ങനെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാം

ആദായനികുതി വകുപ്പിൻ്റെ പേരിൽ വരുന്ന ഏതെങ്കിലും മെയിലോ വെബ്‌സൈറ്റോ കണ്ടാൽ ആധികാരികത ഇല്ലാതെ അവയോട് പ്രതികരിക്കാതെ ഇരിക്കുക. അത്തരം മെയിലുകൾക്കൊപ്പം വരുന്ന അറ്റാച്ച്‌മെൻ്റുകളൊന്നും തുറക്കരുത്. സംശയാസ്പദമായി കാണുന്ന ഏതെങ്കിലും മെയിലിൽ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകരുത്. ഇത്തരത്തിൽ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ പരാതി നൽകുക 

click me!