പ്രവാസികള്‍ക്ക് പാൻ കാർഡ് പുതുക്കണോ?  പാന്‍ 2.0 ലഭിക്കാൻ എന്ത് ചെയ്യണം

By Web Team  |  First Published Dec 26, 2024, 7:09 PM IST

എന്‍ആര്‍ഐ അപേക്ഷകര്‍ക്ക് സ്വന്തമായി ഇന്ത്യന്‍ വിലാസം ഇല്ലെങ്കില്‍, വിദേശത്തെ വീടോ, ഓഫീസ് വിലാസമായി നല്‍കാം


പാന്‍ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ച് കഴിഞ്ഞു. ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് താമസിയാതെ ഉപയോക്താക്കൾക്ക് ലഭിച്ച് തുടങ്ങും. നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്വെയര്‍ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും കണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. അതേ സമയം പ്രവാസികള്‍ക്ക് പാൻ കാർഡ് പുതുക്കണോ? 

പ്രവാസികള്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കിലോ നാട്ടില്‍ എന്തെങ്കിലും ബിസിനസ് ഇടപാടുകള്‍ നടത്തണമെങ്കിലോ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.  ആവശ്യമായ രേഖകളും നിശ്ചിത ഫീസും സഹിതം ഫോം നമ്പര്‍ 49 എ സമര്‍പ്പിച്ചുകൊണ്ട് ഒരു പ്രവാസിക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. പാന്‍കാര്‍ഡ് സേവന കേന്ദ്രങ്ങള്‍ വഴിയോ, യുടിഐഐഎസ്എല്‍ വഴി ഓണ്‍ലൈനായോ അപേക്ഷ നല്‍കാം.

Latest Videos

undefined

എന്‍ആര്‍ഐ അപേക്ഷകര്‍ക്ക് സ്വന്തമായി ഇന്ത്യന്‍ വിലാസം ഇല്ലെങ്കില്‍, വിദേശത്തെ വീടോ, ഓഫീസ് വിലാസമായി നല്‍കാം. വിദേശത്തേക്കാണ് പാന്‍കാര്‍ഡ് അയയ്ക്കേണ്ടതെങ്കില്‍ 994 (അപേക്ഷാ ഫീസ് + ഡിസ്പാച്ച് ചാര്‍ജുകള്‍) രൂപ നല്‍കണം.

പ്രവാസികള്‍ക്ക് പാന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ എന്തെല്ലാം രേഖകള്‍ ആവശ്യമുണ്ട്?

പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പാന്‍ അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയല്‍ രേഖയായി നല്‍കണം. വിലാസത്തിന്‍റെ തെളിവായി ഇനിപ്പറയുന്ന ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്:

1) പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്; അല്ലെങ്കില്‍

2) താമസിക്കുന്ന രാജ്യത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിന്‍റെ പകര്‍പ്പ്; അല്ലെങ്കില്‍

3) എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിന്‍റെ പകര്‍പ്പ്

click me!