83 ശതമാനം വാർഷിക വളർച്ചയുമായി ഒയോ; ഏറ്റവും കൂടുതൽ ബുക്കിങ് ദില്ലിയിൽ

By Web Team  |  First Published Dec 9, 2022, 4:25 PM IST

കൊവിഡ് മഹാമാരിക്ക് ശേഷം ബിസിനസ്സ് യാത്രകൾ വർദ്ധിച്ചത് ഓയോയ്ക്ക് ഗുണകരമായി  ഏറ്റവും കൂടുതൽ ബുക്കിങ് ലഭിച്ച ബിസിനസ്സ് നഗരം ദില്ലിയാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്. ബംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നിവയും 


ദില്ലി: ട്രാവല്‍ ടെക് സ്ഥാപനമായ ഒയോ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ മുന്നേറ്റം നടത്തുന്നു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷങ്ങളിൽ ഒയോ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ബിസിനസ് നഗരങ്ങളിലെ ബുക്കിംഗിൽ 83 ശതമാനം വർദ്ധനവാണ് ഒയോ രേഖപ്പെടുത്തിയത്.  

കമ്പനിയുടെ ബിസിനസ് ട്രാവൽ ട്രെൻഡ്സ് റിപ്പോർട്ട് 2022 അനുസരിച്ച്, ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത ബിസിനസ്സ് നഗരം ദില്ലിയാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്. ബംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നിവ ബുക്കിംഗിൽ മുന്നിട്ട് നിൽക്കുന്നു. 

Latest Videos

undefined

ദില്ലിയുടെ 50  ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഹൈദരാബാദ് ബുക്കിംഗിൽ 100 ​​ശതമാനം വളർച്ച രേഖപ്പെടുത്തി.  ബെംഗളൂരുവിൽ 128 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ കൊൽക്കത്തയിലും ചെന്നൈയിലും യഥാക്രമം 96 ശതമാനവും 103 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ബിസിനസ്സ് യാത്രകൾ ഈ വർഷം ഉയർന്നിട്ടുണ്ട്. ഈ പ്രവണത തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് ഒയോ വ്യക്തമാക്കി.  ബിസിനസ്സ് യാത്രക്കാർക്ക് തടസ്സമില്ലാത്ത താമസ അനുഭവം ഉറപ്പാക്കുന്നതിന്, പ്രത്യേക സംവിധാനം ഉറപ്പാക്കിയിട്ടുണ്ട് എന്നും കമ്പനി ചൂണ്ടിക്കാട്ടി. 

വടക്ക്, ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ചണ്ഡീഗഢ്, പാനിപ്പത്ത് ലുധിയാന, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിലും കിഴക്ക് ലഖ്‌നൗ, പട്‌ന, കൊൽക്കത്ത, ഗുവാഹത്തി, ഭുവനേശ്വർ എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ എന്നീ നഗരങ്ങളിലും പടിഞ്ഞാറ് മുംബൈ, ഇൻഡോർ, അഹമ്മദാബാദ്, പൂനെ നഗരങ്ങളിലും ബിസിനസ്സ് വർധിച്ചതിനാൽ ഒയോ കൂടുതൽ വളർച്ച നേടിയിട്ടുണ്ട്. 

ഈ ജനുവരിയിൽ തന്നെ ബിസിനസ്സ് യാത്രകൾ വർധിക്കാൻ തുടങ്ങിയിരുന്നു. ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഇതിൽ വർദ്ധനവുണ്ടായി. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, പരമ്പരാഗത ബിസിനസ്സ് സ്ഥാപനങ്ങൾ, കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ട്രാവൽ മാനേജ്‌മെന്റ് കമ്പനികൾ, ഫിലിം പ്രൊഡക്ഷൻ ഹൗസുകൾ എന്നിവ കോർപ്പറേറ്റ് ബുക്കിങ്ങിനും താമസത്തിനും ഒയോയ്ക്ക് പ്രാധാന്യം നൽകിയതായി കമ്പനി വെളിപ്പെടുത്തി.

click me!