ഓഹരി വിപണി പലപ്പോഴും അനിശ്ചിതത്വത്തിന്റെ കളിയരങ്ങാണ്. ഏറെ പ്രതീക്ഷയോടെ വന്ന എൽഐസിയുടെ ഇന്നത്തെ നില നോക്കുമ്പോൾ, ഇതിലൂടെ ഓഹരി വിപണിയിൽ എത്തിയ പലരും നിരാശയിലാണ്
മുംബൈ: ഓഹരി വിപണി പലപ്പോഴും അനിശ്ചിതത്വത്തിന്റെ കളിയരങ്ങാണ്. ഏറെ പ്രതീക്ഷയോടെ വന്ന എൽഐസിയുടെ ഇന്നത്തെ നില നോക്കുമ്പോൾ, ഇതിലൂടെ ഓഹരി വിപണിയിൽ എത്തിയ പലരും നിരാശയിലാണ്. എന്നാൽ തകർച്ചയുടെ മാത്രം ഇടമാണോ ഓഹരി വിപണി? അല്ല എന്ന് തന്നെയാണ് ഉത്തരം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഏറ്റവും മികച്ച ഉത്തരങ്ങളിൽ ഒന്നാണ് ഇ കെ ഐ എനർജി.
2021 മാർച്ച് മാസത്തിൽ ഐപിഒ വഴി ഓഹരി വിപണിയിലേക്ക് കടന്നതാണ് ഈ കമ്പനി. ഐ പി ഒയുടെ ഘട്ടത്തിൽ 102 രൂപയായിരുന്നു ഒരു ഓഹരിക്ക് വില. പിന്നാലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഒരു ഓഹരി വില 140 രൂപയായി. ഐ പി ഒയിൽ ഓഹരി നേടിയവർക്ക് 37 ശതമാനം നേട്ടമാണ് ഇതിലൂടെ ലഭിച്ചത്. ഒരു വർഷത്തിനും രണ്ടു മാസത്തിനും ഇപ്പുറം 7200 രൂപയാണ് ഇകെഐ എനർജിയുടെ ഒരു ഓഹരിയുടെ വില.
ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വൻ ഡിമാൻഡ് : ഉപഭോഗം കുതിച്ചുയർന്നു
ഏതൊരു ഓഹരി നിക്ഷേപകനെയും മോഹിപ്പിക്കുന്ന നേട്ടമാണ് കമ്പനി നൽകിയത്. ഐപിഒ യിലൂടെ കമ്പനിയുടെ ഓഹരി സ്വന്തമാക്കിയ നിക്ഷേപകർക്ക്, ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എങ്കിൽ ഇന്നത്തെ അവരുടെ ആസ്തി 70 ലക്ഷം ആയി ഉയർന്നു കാണും. ആറുമാസം മുൻപ് ഓഹരി വിപണിയിലൂടെ ഒരു ലക്ഷം രൂപയ്ക്ക് ഓഹരി സ്വന്തമാക്കിയവർക്ക് ഇന്നത്തെ ആസ്തി 1.32 ലക്ഷമായി ഉയർന്നുകാണും.
പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് എന്തിന്? നയം വ്യക്തമാക്കി നിർമ്മല സീതാരാമൻ
കമ്പനിയുടെ ഐപിഒ ലോട്ട് പ്രൈസ് 1,22,400 രൂപയായിരുന്നു. അന്ന് അത്രയും രൂപ മുടക്കി ഓഹരി വാങ്ങിക്കുകയും പിന്നീട് അത് വിൽക്കാതെ കയ്യിൽ തന്നെ സൂക്ഷിക്കുകയും ചെയ്ത നിക്ഷേപകരെ സംബന്ധിച്ച് ഇന്നത്തെ ആസ്തി 86.40 ലക്ഷമായി ഉയർന്നു കാണും.