ലുലു ഐപിഒയ്ക്ക് ആവേശകരമായ പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്
ഓഹരികള്‍ വില്‍പനയ്ക്ക് വച്ച് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണമായും സബ്സ്ക്രൈബ് ചെയ്യുക. ലുലു ഐപിഒയ്ക്ക് ആവേശകരമായ പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്. 12,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ലുലു നടത്തുന്ന ഐപിഒയ്ക്ക് വില്‍പനയ്ക്കുള്ള ഓഹരികളുടെ എണ്ണത്തേക്കാള്‍ അധിക അപേക്ഷ ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. നൂറ് മടങ്ങ് അധിക അപേക്ഷകരെയാണ് ഐപിഒയ്ക്ക് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുവിന്‍റേത്. 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് ഓഹരി വില.നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും..
ലുലു റീട്ടെയിലിന്‍റെ ആകെ വിപണി മൂല്യം 48,000 കോടി രൂപയായാണ് കണക്കായിരിക്കുന്നത്. ഇന്ന് മുതല്‍ നവംബര്‍ അഞ്ച് വരെയാണ് ഐപിഒ. ലുലുവിന്‍റെ ആകെ ഓഹരികളുടെ 25 ശതമാനമാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഇതില്‍ 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കാണ്. ഒരു ശതമാനം ഓഹരി ലുലു ജീവനക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ബാക്കിയുള്ള ഓഹരികളാണ് പൊതുജനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുക. അതേ സമയം ചെറുകിട നിക്ഷേപകര്‍ ഏറ്റവും കുറഞ്ഞത് 5000 ദിര്‍ഹം മൂല്യമുള്ള ഓഹരികള്‍ക്കെങ്കിലും അപേക്ഷ നല്‍കണം. 1.14 ലക്ഷം രൂപ മൂല്യമുള്ളതാണ് ഈ ഓഹരികള്‍. പിന്നീട് ആയിരം ദിര്‍ഹത്തിന്‍റെ ഗുണിതങ്ങള്‍ മൂല്യമുള്ള ഓഹരികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആയിരം ഓഹരികളാണ് അപേക്ഷകര്‍ക്ക് ലഭിക്കുക. ജീവനക്കാര്‍ക്ക് 2,000 ഓഹരികള്‍ ലഭിക്കും.
നവംബര്‍ 14ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലായിരിക്കും ലുലു ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുക. യു.എ.ഇയിലെ ഏറ്റവും വലിയ റീട്ടെയ്ലര്‍ ഐ.പി.ഒ, യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐ.പി.ഒ എന്നീ നേട്ടവും ഇതോടെ ലുലുവിന് ലഭിക്കും.