സെക്ഷന്‍ 80 സി പ്രകാരം നികുതി ലാഭിക്കാൻ കഴിയുന്ന നിക്ഷേപങ്ങളിലൊന്നാണ് എന്‍പിഎസ്. ഈ പെന്‍ഷന്‍ സ്‌കീമില്‍ നിന്നും ലഭിക്കുന്ന പരമാവധി കിഴിവ് 1.5 ലക്ഷം രൂപയാണ്
ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പെൻഷൻ പദ്ധതിയിൽ അംഗമായവരുടെ എണ്ണം 1.35 കോടി കവിഞ്ഞു. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), അടൽ പെൻഷൻ യോജന (എപിവൈ) എന്നിവയ്ക്ക് കീഴിലുള്ള വിവിധ പദ്ധതികളിൽ അഗമായവരുടെ എണ്ണം 2022-23 സാമ്പത്തിക വർഷത്തിൽ 1.35 കോടി കവിഞ്ഞതായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) അറിയിച്ചു.
അടൽ പെൻഷൻ യോജന (എപിവൈ) വരിക്കാരുടെ എണ്ണം 119.31 ലക്ഷം ആണ്. എൻപിഎസ് സ്വകാര്യ മേഖല, എൻപിഎസ് ഓൾ സിറ്റിസൺ, എൻപിഎസ് കോർപ്പറേറ്റ് എന്നിവയിൽ അംഗമായവരുടെ എണ്ണം 60 ശതമാനത്തോളം വരും.
കേന്ദ്ര സർക്കാരിന്റെ നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം. സർക്കാർ ബോണ്ടുകൾ, നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വരിക്കാർ അവരവരുടെ അക്കൗണ്ടിലുള്ള പെൻഷൻ തുക പിൻവലിക്കുന്നതിന്, ചില രേഖകൾ കൂടി സമർപ്പിക്കണമെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി (പിഫ്ആർഡിഎ) നിർദേശിച്ചിരുന്നു. 2023 ഏപ്രൽ 1 മുതൽ എല്ലാ എൻപിഎസ് വരിക്കാർക്കും ഈ വ്യവസ്ഥ ബാധകമാണെന്നും പിഎഫ്ആർഡിഎ വ്യക്തമാക്കിരുന്നു. സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസി (സിആർഎ) യൂസർ ഇന്റർഫേസിലാണ് നിർദിഷ്ട രേഖകൾ എൻപിഎസ് അംഗങ്ങൾ സമർപ്പിക്കേണ്ടത്.പുതിയ നിയമത്തിലൂടെ എൻപിഎസ് അക്കൗണ്ടിൽ നിന്നുള്ള അന്വിറ്റി പേയ്‌മെന്റ് ഇടപാടുകൾ വേഗത്തിലാക്കാനും, നിലവിലെ എൻപിഎസ് അംഗങ്ങളുടെ പുറത്തേക്കു പോകൽ നടപടികൾ ലളിതമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. 2023 ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.