. ഐഡി പ്രൂഫ് അല്ലെങ്കിൽ പാൻ കാർഡ് ഇല്ലാതെ ഒരാൾക്ക് നിയമപരമായി എത്ര സ്വർണം വാങ്ങാനാകുമെന്ന് അറിയാമോ?
റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. കോടികളുടെ വ്യാപാരമാണ് ചില്ലറ വിപണിയിൽ പോലും ഒരു ദിവസം നടക്കുന്നത്. നിക്ഷേപിച്ചാൽ മികച്ച നേട്ടം ഉണ്ടാകുമെന്ന് ഉറപ്പുള്ള സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ പണം നൽകി എത്ര സ്വർണം വേണമെങ്കിലും വാങ്ങാം എന്ന് കരുതിയാൽ അങ്ങനെയല്ല. ഐഡി പ്രൂഫ് അല്ലെങ്കിൽ പാൻ കാർഡ് ഇല്ലാതെ ഒരാൾക്ക് നിയമപരമായി എത്ര സ്വർണം വാങ്ങാനാകുമെന്ന് അറിയാമോ? മാത്രമല്ല, പാൻ കാർഡ് നൽകിയാലും പണം നൽകി വാങ്ങാവുന്ന സ്വർണത്തിന്റെ അളവിന് പരിധിയുണ്ടോ എന്ന കാര്യങ്ങൾ അറിയാം.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം, പണം ഉപയോഗിച്ച് സ്വർണം വാങ്ങുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമപ്രകാരം, ഒരു ഉപഭോക്താവ് 10 ലക്ഷം രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള സ്വർണം കാശായി നൽകി വാങ്ങുകയാണെങ്കിൽ ആ ഉപഭോക്താവിന്റെ കെവൈസി, പാൻ അല്ലെങ്കിൽ ആധാർ കാർഡ് എന്നിവ നൽകണം.
undefined
നിശ്ചിത പരിധിക്കപ്പുറം പണമിടപാടുകൾ നടത്താൻ ആദായനികുതി നിയമങ്ങൾ അനുവദിക്കുന്നില്ല. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്ടി പ്രകാരം, ഒരാൾക്ക് ഒരു ദിവസം 2 ലക്ഷം രൂപയിൽ കൂടുതൽ പണം നൽകി സ്വർണം വാങ്ങാൻ കഴിയില്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 271 ഡി പ്രകാരം, പിഴ നൽകേണ്ടി വരും.
2 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങണമെങ്കിൽ പാൻ കാർഡോ ആധാറോ നൽകേണ്ടത് നിർബന്ധമാണ്. 1962 ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114 ബി പ്രകാരം 2 ലക്ഷം രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള ഇടപാടുകൾക്ക് സ്വർണം വാങ്ങുന്നതിന് പാൻ വിശദാംശങ്ങൾ നിർബന്ധമാണ്.